Widgets Magazine
04
Apr / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും: ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ്...


പാര്‍ട്ടി കോണ്‍ഗ്രസിനിടെ സിപിഎം നേതാവ് എംഎം മണിക്ക് ശാരീരിക അസ്വസ്ഥത.... ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


വർഷത്തിൽ ഒരിക്കൽ പാമ്പുകളെല്ലാം ഒരിടത്ത് ഒത്തുകൂടുന്നു..ഒരുലക്ഷത്തിലധികം പാമ്പുകളാണ് ഒത്തുചേരുന്നത്...ശൈത്യകാലം കഴിഞ്ഞ് മാളങ്ങളിൽ നിന്ന് പുറത്ത് വരുന്നത് ഈസ്റ്റേൺ ഗാർട്ടർ പാമ്പുകളാണ്..


കേരളത്തിൽ നിന്നുള്ള 20 എം.പി മാരുടെ ഗതികേട് ഓർത്ത് പൊട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി... സത്യത്തിൽ നരേന്ദ്രമോദിയുടെ അജണ്ടയാണ് കേരളത്തിൽ നടപ്പാകാൻ പോകുന്നത്..ക്രിസ്ത്യാനികളുടെ ഭൂമി വഖഫാക്കി മാറ്റാനുള്ള ശ്രമങ്ങൾക്കാണ് മോദി തടയിട്ടത്..


കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യത... എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സൗദിയില്‍ പ്രതിശ്രുത വധുവും വരനും വാഹനാപകടത്തില്‍ മരിച്ചു

03 APRIL 2025 05:18 PM IST
മലയാളി വാര്‍ത്ത

സൗദി അറേബ്യയില്‍ നടന്ന വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ പ്രതിശ്രുത വധുവും വരനും വാഹനാപകടത്തില്‍ മരിച്ചു. വയനാട് സ്വദേശിനി ടീന (26), വയനാട് സ്വദേശിയുമായ അഖിലും (27) ആണ് അപകടത്തില്‍ മരിച്ചത്. ടീന ജോലി രാജിവച്ച് മടങ്ങാനിരിക്കെയാണ് അപകടം നടന്നത്. ഇരുവരും നാട്ടിലെത്തി ജൂണ്‍ 16ന് വിവാഹം കഴിക്കാനിരിക്കെയാണ് അപകടമുണ്ടായത്. യുകെയില്‍ ജോലി ചെയ്യുകയായിരുന്ന അമ്പലവയല്‍ ഇളയിടത്ത് മഠത്തില്‍ അഖില്‍ അലക്‌സും സൗദിയില്‍ കാര്‍ഡിയാക് സെന്ററില്‍ നഴ്‌സായ നടവയല്‍ നെയ്ക്കുപ്പ കാരിക്കുന്നേല്‍ ടീനയും ബുധനാഴ്ച വൈകീട്ട് നടന്ന വാഹനാപകടത്തിലാണ് മരിച്ചത്.

രണ്ടു വര്‍ഷത്തോളമായി ടീന സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നാലു മാസം മുമ്പാണ് ടീന അവസാനമായി വീട്ടിലെത്തിയത്. സൗദിയിലെ ജോലി രാജിവച്ച് വിവാഹ ശേഷം അഖിലിനൊപ്പം യുകെയിലേക്കു പോകാനായിരുന്നു തീരുമാനം. സൗദിയില്‍ അവധി ദിവസങ്ങളായതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ലഭിക്കാന്‍ അടുത്ത ദിവസം ആകുമെന്നാണ് ലഭിക്കുന്ന വിവരമെന്നും ബന്ധുക്കള്‍ പറഞ്ഞു.

നാലു വര്‍ഷം മുമ്പാണ് അഖില്‍ യുകെയിലേക്കു പോയത്. അവിടെ എന്‍ജിനീയറായി ജോലി ചെയ്യുകയായിരുന്നു. അനുജന്‍ ഡെനില്‍ അലക്‌സ് യുകെയില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു അഖിലിന്റെ വീട്. ഇന്നലെ വൈകിട്ട് പ്രാദേശിക സമയം നാലരയോടെയാണ് സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അല്‍ ഉലക്ക് സമീപം അപകടമുണ്ടായത്. അപകടത്തില്‍ 5 പേരാണ് മരിച്ചത്. മരിച്ച മറ്റു 3 പേര്‍ മദീന സ്വദേശികള്‍ ആണ്. അല്‍ ഉലയില്‍നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച കാറും സൗദി സ്വദേശികളുടെ കാറും കൂട്ടിയിടിച്ചു തീപിടിക്കുകയായിരുന്നു. ടീനയുടേയും അഖിലിന്റെയും മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം കത്തിയെരിഞ്ഞെന്നാണ് മലയാളി സാമൂഹികപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍  (36 minutes ago)

ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (1 hour ago)

മുതിര്‍ന്ന ചലച്ചിത്രനടന്‍ രവികുമാര്‍  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണം; മാസപ്പടി കേസിൽ വീണ വിജയനെ എസ്‌ഫ്ഐഒ പ്രതി ചേർത്ത സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ  (1 hour ago)

അരുവിക്കരയില്‍ നിന്ന് പമ്പിംഗ് പുനരാരംഭിക്കുകുയും  (1 hour ago)

മുഖ്യമന്ത്രിയുടെ മകളാണ് മാസപ്പടി കേസില്‍ കുറ്റവാളിയായിരിക്കുന്നത്; മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ യ  (1 hour ago)

മേഘയും സുകാന്തും 3 മാസമായി Living Together..? ജ്യോതിഷിയുടെ പ്രവചനം സത്യമായി..!അനുജനെ തൂക്കി  (1 hour ago)

രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും മധ്യപ്രദേശിലെ ജബല്‍പൂരില്‍ മലയാളി വൈദികര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെയുണ്ടായ ബജ്‌റംഗ്ദളിന്റെ ആക്രമണം ഒറ്റപ്പെട്ടതല്ല; തുറന്നടിച്  (1 hour ago)

അന്തരീക്ഷത്തിലെ യുവി വികിരണ തോത് ഉയര്‍ന്ന നിലയില്‍  (1 hour ago)

"മുഖ്യമന്ത്രി യഥാർത്ഥ പ്രതി" SFIO-യുടെ കടുംവെട്ട്..! മധുരയിൽ കത്തുന്നു..! വമ്പൻ പ്ലാനിങ് ഇങ്ങനെ  (1 hour ago)

നേട്ടം കൈവരിച്ച് രൂപ  (2 hours ago)

ഒരു 'നിര്‍ണ്ണായക നിമിഷം' എന്നാണ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയതിനെ പ്രശംസിച്ച് പ്രധാനമന്ത്രി .  (2 hours ago)

ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി  (2 hours ago)

സുകാന്ത് സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും: ജാമ്യ ഹര്‍ജിയില്‍ പറയുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്ന് ഐബി ഉദ്യോഗസ്ഥയുടെ പിതാവ്...  (2 hours ago)

ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി  (2 hours ago)

Malayali Vartha Recommends