സങ്കടം അടക്കാനാവാതെ.... അവധിക്ക് നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്നതിനിടെ യുവാവ് ദുബായില്‍ മരിച്ചു

കഴിഞ്ഞ നാല് വര്‍ഷമായി യുഎഇയിലുള്ള റിഷാല്‍ കറാമ അല്‍ അത്താര്‍ സെന്റര്‍ ജീവനക്കാരനായിരുന്ന യുവാവ് വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ ദുബായില്‍ അന്തരിച്ചു.
കാസര്‍കോട് എരിയാല്‍ ബ്ലാര്‍ക്കോഡ് സ്വദേശി റിഷാല്‍(25) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്ന് (വ്യാഴം) രാവിലെ ദുബായ് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിച്ചു. ഇലക്ട്രീഷ്യനായ ഷാഫിയുടെയും ഫസീലയുടെയും മകനാണ്. സഹോദരങ്ങള്‍: റിഫാദ്, റിഷാന
"
https://www.facebook.com/Malayalivartha