ബെന്‍സേലമില്‍ മലയാളി അന്തരിച്ചു... പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും ചൊവ്വാഴ്ച

ബെന്‍സേലമില്‍ മലയാളി അന്തരിച്ചു. തട്ടയ്ക്കാട് കുമ്പനാട് പള്ളിക്കിഴക്കേതില്‍ പരേതരായ തോമസ് വറുഗീസിന്റെയും, ശോശാമ്മ വറുഗീസിന്റെയും മകളും പുല്ലാട് വരയന്നൂര്‍ ഉമ്മഴങ്ങത്ത് മത്തായി തോമസിന്റെ ഭാര്യയുമായ മറിയാമ്മ മത്തായി (80) ആണ് അന്തരിച്ചത്. ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമ്മാ പള്ളി ഇടവകാംഗമായിരുന്നു.
മക്കള്‍: മേബല്‍, മേബിള്‍, മേബി. മരുമക്കള്‍ : തോമസ് ചാണ്ടി, അജി ജോണ്‍, ഉമ്മന്‍ ഡാനിയല്‍. കൊച്ചുമക്കള്‍: മെലിസ, മെറിന്‍, എലീന, ഷോണ്‍, മേഗന്‍, ആഷ്ലി, ജോഷ്വ, സാറ.
പരേതയുടെ പൊതുദര്‍ശനവും സംസ്‌ക്കാര ശുശ്രൂഷകളും ഏപ്രില്‍ 9 ന് രാവിലെ 9:15 മുതല്‍ ഉച്ചയ്ക്ക് 12:15 വരെ ഫിലഡല്‍ഫിയ അസ്സന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12:45 ന് റിച്ച്‌ലിയൂ റോഡിലുള്ള റോസ്ഡെയ്ല്‍ മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയിലാണ് സംസ്‌ക്കാരം .
ഇന്ന് വൈകിട്ട് 4 മണിക്ക് മറിയാമ്മ മത്തായിയുടെ മൂത്ത മകളുടെ വീട്ടില്‍ പ്രത്യേക പ്രാര്‍ഥനയും, അനുസ്മരണവും ഉണ്ടായിരിക്കുമെന്ന് ബന്ധുക്കള്‍ .
"
https://www.facebook.com/Malayalivartha