ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ കാത്തിരിക്കുന്നത് തടവും പിഴയും; മുന്നറിയിപ്പ്

സ്ഥല പരമിതി കൊണ്ടും പെട്ടന്ന് വസ്ത്രങ്ങൾ ഉണങ്ങി കിട്ടാൻ വേണ്ടിയുമെല്ലാം സാധരണയായി ആളുകൾ ചെയ്യുന്ന കാര്യമാണ് വസ്ത്രങ്ങൾ ബാൽക്കണിയിൽ അയ വിരിച്ചിടുക എന്നത്. എന്നാൽ ഇനി മുതൽ അത്തരത്തിലുള്ള സംവിധാനങ്ങൾ വേണ്ട എന്ന മുന്നറിയിപ്പാണ് അബുദാബി സർക്കാർ പുറത്ത് വിട്ടിരിക്കുന്നത്.
നിസാരമായ അശ്രദ്ധ വലിയ അപകടങ്ങൾ വിളിച്ച് വരുത്തും എന്നത് കണ്ടെത്തിക്കൊണ്ടാണ് പുതിയ നടപടി, ഇത് പ്രകാരം ബാൽക്കണികളിലോ മേൽകൂരകളിലോ വസ്ത്രങ്ങളോ വസ്തുക്കളോ വയ്ക്കാൻ പാടുള്ളതല്ല. കെട്ടിടങ്ങളുടെ ദൃശ്യ ഭംഗിയെ ബാധിക്കുന്നതോ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്നതോ ആയ വസ്തുക്കളും മേൽക്കൂരകളും ബാൽക്കണികളിൽ സൂക്ഷിക്കുകയും, ശേഖരിക്കുകയും ചെയ്യരുതെന്നാണ് നിർദ്ദേശം. പുതിയ നിയന്ത്രണങ്ങൾ അബുദാബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് (ഡിഎംടി) ആണ് പുറത്ത് വിട്ടത്.
നിയമം അനുസരിക്കാത്തവർക്ക് അതോറിറ്റി കനത്ത പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ആദ്യ ലംഘനത്തിന് 500 ദിർഹം പിഴയും, രണ്ടാം തവണയും 1,000 ദിർഹം പിഴയും ലഭിക്കും. മൂന്നാമത്തെ തവണയും ആവർത്തിച്ചുള്ള സംഭവങ്ങളിലും, അതോറിറ്റി 2,000 ദിർഹം പിഴ ചുമത്തും.
അബുദാബിയുടെ നഗര നിലവാരം ഉയർത്തിപ്പിടിക്കുന്നതിനും മൊത്തത്തിലുള്ള ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗയാണ്, പുതിയ നടപടി.
വൃത്തിയുള്ളതും സുരക്ഷിതവും സുസ്ഥിരവുമായ നഗര പരിസ്ഥിതി ഉറപ്പാക്കുന്നതിനും നഗരത്തിന്റെ പരിഷ്കൃത പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള എമിറേറ്റിന്റെ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നത്.
അത് മാത്രമല്ല അലങ്കോലമായി കിടക്കുന്നത്, നിർമ്മാണ സാമഗ്രികൾ, അല്ലെങ്കിൽ ഉപയോഗശൂന്യമായ ഫർണിച്ചറുകൾ എന്നിവ ഉൾപ്പെടുന്ന ഇത്തരം രീതികൾ നഗരത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുകയും ആരോഗ്യ-സുരക്ഷാ അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് ഡിഎംടി ഊന്നിപ്പറഞ്ഞു.
താമസക്കാരും സ്വത്ത് ഉടമകളും നിയന്ത്രണങ്ങൾ പാലിക്കണമെന്നും, പ്രത്യേകിച്ച് റെസിഡൻഷ്യൽ, വാണിജ്യ കെട്ടിടങ്ങളിൽ, ഔട്ട്ഡോർ ഇടങ്ങളുടെ ശരിയായ ഉപയോഗം നിലനിർത്തണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha