സങ്കടക്കാഴ്ചയായി.... നാട്ടിലെത്തിയിട്ട് വെറും രണ്ടു ദിവസം മാത്രം.... നാട്ടിലെത്തിയ കുവൈത്ത് പ്രവാസി അന്തരിച്ചു

അവധിക്ക് നാട്ടിലെത്തിയ കുവൈത്ത് പ്രവാസി അന്തരിച്ചു. കൊല്ലം പെരുങ്ങല്ലൂര്‍, ആയൂര്‍ മൂലവട്ടത്ത് തുണ്ടില്‍ വീട്ടില്‍ പ്രസാദ് വര്‍ഗീസ് (62) ആണ് മരിച്ചത്. കുവൈത്തിലെ എന്‍ബിടിസി കമ്പനിയില്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആയിരുന്നു.
തിങ്കളാഴ്ചയാണ് നാട്ടിലെത്തിയത്. ഭാര്യ: ആനി പ്രസാദ്. മക്കള്‍: അലന്‍ (യുഎസ്), ഫാന്റിന്‍ (കാനഡ). മരുമക്കള്‍: ശീതള്‍, സിനി. ചെറുമകന്‍: ഹെന്റി.
അതേസമയം മറ്റൊരു സംഭവത്തില്‍ ഉറക്കത്തിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് യുകെ മലയാളി ലണ്ടനില്‍ അന്തരിച്ചു. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശി ജോനസ് ജോസഫ് (ജോമോന്‍ 52) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഉറക്കത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഭാര്യ സൗമി ഏബ്രഹാം ഉടന്‍തന്നെ പാരാമെഡിക്‌സ് സംഘത്തിന്റെ സഹായം തേടിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha