മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേളയുടെ തിയതികള്‍ പ്രഖ്യാപിച്ചു...

മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേളയുടെ തിയതികള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 23 മുതല്‍ മെയ് 3 വരെ യാണ് 29-ാമത് പുസ്തക മേള നടക്കുക. നിരവധി സാംസ്‌കാരിക പരിപാടികളും വിപുലമായ പ്രദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും മേളയില്‍ ഉണ്ടായിരിക്കും.
ഒമാനില്‍ നിന്നും വിദേശത്തു നിന്നുമുള്ള പ്രസാധകര്‍, വിതരണക്കാര്‍, എഴുത്തുകാര്‍ എന്നിവര്‍ക്കുള്ള ഒരു പ്രധാന സാംസ്‌കാരിക വേദിയായി അന്താരാഷ്ട്ര പുസ്തകമേള വേദിയാകും.
34 രാജ്യങ്ങളില്‍ നിന്നുള്ള 847 പുസ്തക പ്രസാധക കമ്പനികള്‍ കഴിഞ്ഞ മേളയില്‍ പങ്കെടുത്തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha