യുവാവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി....

യുവാവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. വട്ടംകുളം നെല്ലേക്കാട് ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചേന്നാട്ടില്‍ നാരായണന്റെ മകന്‍ സുധീന്ദ്രന്‍ (സുധി 47) ആണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു
എടപ്പാളിലെ ഓട്ടോ ഡ്രൈവറായിരുന്ന സുധീന്ദ്രന്‍ മാസങ്ങള്‍ക്കു മുന്‍പാണു ജോലി തേടി വിദേശത്തേക്ക് പോയത്. പിന്നീടു നാട്ടില്‍ തിരിച്ചെത്തി ഒരാഴ്ച മുന്‍പ് തിരികെ പോയതായിരുന്നു.
കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടങ്ങി
" f
https://www.facebook.com/Malayalivartha