പ്രവാസികൾക്ക് ഇനി പേടിവേണ്ട; കീശകീറാതെ ചികിത്സ , ഇന്ത്യാ സന്ദർശത്തിന് പിന്നാലെ നിർണായ നീക്കവുമായി ദുബൈ കിരീടവകാശി

ഒരു പനി വന്നാൽ പോലും ആശുപത്രിയിൽ പോകാൻ മടിക്കുന്നവരാണ് പ്രവാസികൾ. കാരണം അവിടുത്തെ ചിലവ് തന്നെ. കിട്ടുന്ന പണമെല്ലാം ഉറുമ്പ് വേനൽ കാലത്തേക്ക് ഭക്ഷണം ശേഖരിക്കുന്ന പോലെ കൂട്ടി വച്ച് നാട്ടിലേക്ക് അയക്കും. ഇതിനിടെ പ്രവാസ ലോകത്ത് ആശുപത്രി ചികിത്സയെന്ന് ഏതെരു പ്രവാസിയെയും സംബന്ധിച്ച് പേടി സ്വപ്നമാണ്.
ഇതിനൊരു അറുതി വരുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദർശന ശേഷം ഉണ്ടായിരിക്കുന്നത്.
ഇന്ത്യൻ പ്രവാസികൾക്ക് ആശ്വസമാകും വിധം യുഎഇയിലെ ബ്ലൂ കോളർ തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി UIFH ദുബായിൽ സ്ഥാപിക്കും എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് അദ്ദേഹം . ലാഭം നോക്കാതെ പ്രവർത്തിക്കുന്ന ഈ ആശുപത്രി സാധാരണ തൊഴിലാളികൾക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുക എന്നാണ് ലക്ഷ്യം.
പുതിയ ആശുപത്രി വരുന്നത് യുഎഇയിൽ സാധരണ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഉൾപ്പടെയുള്ള പ്രവാസികൾക്ക് വലിയ ആശ്വാസമാകും.
കൂടാതെ അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഉന്നത വിദ്യാഭ്യാസം, സമുദ്ര സേവനങ്ങൾ, ലോജിസ്റ്റിക്സ്, സ്വകാര്യ മേഖലയിലെ പങ്കാളിത്തം എന്നിവയുൾപ്പെടെ പ്രധാന മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള എട്ട് ധാരണാപത്രങ്ങളിൽ ഷെയ്ഖ് ഹംദാനും ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഒപ്പുവച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha