ജോലിക്കാരെ പിരിച്ച് വിടുന്നു. യു കെയിൽ ജോലി ചെയ്യുന്നവർക്ക് കനത്ത തിരിച്ചടിയാകുന്ന ഒരു തീരുമാനമാണ് ഇപ്പോൾ യുകെ പ്രധാനമന്ത്രി തീരുമാനം എടുത്തിരിക്കുന്നത്. 2100ൽ അധികം ജോലികൾ ആണ് ഇതിന്റെ പരിഗണയിൽ ഉള്ളത്. നിലവിൽ യുകെ നേരിട്ട് കൊണ്ടിരിക്കുന്ന പൊതു സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് സിവിൽ സർവീസ് ചുരുക്കാൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ശ്രമം തുടങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ്, യുകെയിലെ ഒരു സർക്കാർ വകുപ്പ് ജീവനക്കാരെ മൂന്നിലൊന്നായി കുറയ്ക്കാനുള്ള തീരുമാനമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ പുറത്ത് വിടുന്ന സൂചന. മറ്റ് വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് സംസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കാബിനറ്റ് ഓഫീസിന് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 2,100 ജോലികൾ നഷ്ടപ്പെടുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഏകദേശം 1,200 ജീവനക്കാർ പിരിച്ചുവിടൽ മൂലം ജോലിയിൽ നിന്ന് വിട്ട് പോകേണ്ടി വരുമെന്നും, 900 പേരെ മറ്റ് മന്ത്രാലയങ്ങളിലേക്ക് മാറ്റും ആണ് സൂചന. നിലവിൽ ഈ വകുപ്പിൽ ഏകദേശം 6,500 പേർ ജോലി ചെയ്യുന്നുണ്ട്. "പൊതുജനങ്ങളെ മികച്ച രീതിയിൽ സേവിക്കുന്നതിനും സർക്കാരിനെ പിന്തുണയ്ക്കുന്നതിനും കഴിയുന്ന തരത്തിൽ കാബിനറ്റ് ഓഫീസിനെ കൂടുതൽ തന്ത്രപരവും, വിദഗ്ദ്ധവും, ചെറുതുമാക്കി മാറ്റുന്നതിനുള്ള പദ്ധതികൾ ഞങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നു," കാബിനറ്റ് ഓഫീസ് വക്താവ് പറഞ്ഞു.കഴിഞ്ഞ മാസം ധനമന്ത്രി റേച്ചൽ റീവ്സ് പറഞ്ഞത്, നാല് വർഷത്തിനുള്ളിൽ സർക്കാർ നടത്തിപ്പിനുള്ള ചെലവ് 15 ശതമാനം കുറയ്ക്കാൻ പദ്ധതിയിടുന്നുവെന്നാണ്. ഇത് വാർഷിക ലാഭം 2.2 ബില്യൺ പൗണ്ടായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു .അതേ സമയം മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ പ്രധാനമായി കുടിയേറ്റത്തിന് തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ് യു കെ. പ്രതിവർഷം നിരവധി പേരാണ് ഉപരിപഠനത്തിനായി ഇവിടേക്ക് പറക്കുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞവരെങ്കിലും ഉയർന്ന ശമ്പളത്തിലൊരു ജോലി തരപ്പെടുത്തുകയെന്നത് ശ്രമകരമാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. അതിനിടയിൽ ആശങ്കയേറ്റി മറ്റൊരു കണക്കാണ് യുകെയിൽ നിന്നും പുറത്തുവരുന്നത്. തൊഴിൽ അവസരങ്ങൾ രാജ്യത്ത് കുറയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.