കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്റോ ആന്റണിയെ (39) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫിന്റോയുടെ കാറിനുളളിലാണ് മൃതദേഹം കാണപ്പെട്ടത്.
ഈ മാസം അഞ്ചാം തീയതി മുതല്‍ ഫിന്റോയെ കാണാനില്ലായിരുന്നു. 12 വര്‍ഷമായി ഫിന്റോ കാനഡയില്‍ ജോലി ചെയ്യുന്നു. ആറു മാസമായി ഭാര്യയും രണ്ടു കുട്ടികളും കാനഡയിലുണ്ട്. ഫിന്റോയെ കാണാതായതശേഷം അന്വേഷണം നടത്തുന്നതിനിടെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
"
https://www.facebook.com/Malayalivartha