റഹീം കേസ് റിയാദ് ക്രിമിനല്‍ കോടതി അടുത്ത മെയ് അഞ്ചിന് പരിഗണിക്കും

റഹീം കേസ് റിയാദ് ക്രിമിനല്‍ കോടതി അടുത്ത മെയ് അഞ്ചിന് പരിഗണിക്കും. സൗദി ക്രിമിനല്‍ കോടതിയിലാണ് അടുത്ത സിറ്റിങ് നടക്കുക. ഇത് പതിനൊന്ന് തവണയാണ് കേസ് മാറ്റിവെക്കപ്പെട്ടത്.
സൗദി ബാലന്‍ കൊല്ലപ്പെട്ട കേസിലാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീം സൗദി ജയിലില്‍ കഴിയുന്നത്. തിങ്കളാഴ്ച രാവിലെ സിറ്റിങ് നടന്നെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകള്‍ എത്താത്തതായിരുന്നു മാറ്റിവെക്കാന്‍ കാരണം.
പെരുന്നാള്‍ അവധിക്ക് ശേഷം വര്‍ണറേറ്റില്‍ നിന്നും രേഖകള്‍ കോടതിയില്‍ എത്തിയിരുന്നില്ല. അതാണ് കേസ് മാറ്റി വെക്കാനായി കാരണം. അടുത്ത സിറ്റിങ്ങില്‍ രേഖകള്‍ കോടതിയില്‍ എത്തിക്കണമെന്ന് തിങ്കളാഴ്ച കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
"
https://www.facebook.com/Malayalivartha