ഖത്തറില്‍ വാഹനാപകടത്തില്‍ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

ഖത്തറില്‍ വാഹനാപകടത്തില്‍ കോട്ടയം വൈക്കം സ്വദേശി മരിച്ചു. ജോയ് മാത്യു (47) ആണ് ഇന്നു പുലര്‍ച്ചെ ദുഖാന്‍ ഹൈവേയിലുണ്ടായ അപകടത്തില്‍ മരിച്ചത്. മനോരമ ഓണ്‍ലൈന്‍ അസോസിയേറ്റ് പ്രൊഡ്യൂസര്‍ ശ്രീദേവി ജോയ് ആണു ഭാര്യ. ശ്രീദേവി ദീര്‍ഘകാലം ഖത്തറില്‍ മാധ്യമ പ്രവര്‍ത്തകയായിരുന്നു. 13 വര്‍ഷത്തോളമായി ഖത്തറിലുള്ള ജോയ് മാത്യു ഇവന്റ് മാനേജ്‌മെന്റ് മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു.
ജോലിയുടെ ഭാഗമായി ഷാഹാനിയയില്‍ പോയി തിരിച്ചു വരും വഴി പുലര്‍ച്ചെ മൂന്നു മണിയോടെ ദുഖാന്‍ റോഡില്‍ ട്രക്കിനു പിറകില്‍ കാറിടിച്ചായിരുന്നു അപകടം. വൈക്കം ചെമ്മനത്തുകര ഒഴവൂര്‍ വീട്ടില്‍ പരേതനായ മാത്യുവിന്റെ മകനാണ്. മാതാവ്: തങ്കമ്മ
ഇന്‍ഡസ്ട്രിയല്‍ ഏരിയ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (ഹസം മിബൈരിക് ജനറല്‍) ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഖത്തര്‍ കെഎംസിസി അല്‍ ഇഹ്‌സാന്‍ സമിതിക്കു കീഴില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കും.
https://www.facebook.com/Malayalivartha