Widgets Magazine
19
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സങ്കടക്കാഴ്ചയായി... സൗദി മധ്യപ്രവിശ്യയിലെ അല്‍ ഗാത്ത്- മിദ്‌നബ് റോഡിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കാരപ്പറമ്പ് സ്വദേശി ലൈഫ് സ്‌റ്റൈല്‍ അപ്പാര്‍ട്ട്‌മെന്റ് സെവന്‍ ബി-യില്‍ റഈസ് മരിച്ചു

16 APRIL 2025 10:08 AM IST
മലയാളി വാര്‍ത്ത

സൗദി മധ്യപ്രവിശ്യയിലെ അല്‍ ഗാത്ത്- മിദ്‌നബ് റോഡിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, കാരപ്പറമ്പ് സ്വദേശി ലൈഫ് സ്‌റ്റൈല്‍ അപ്പാര്‍ട്ട്‌മെന്റ് സെവന്‍ ബി-യില്‍ റഈസ് (32) മരിച്ചു.

റഈസിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ നിദ സഫര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം അല്‍ഗാത്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

റിയാദിലെ വഹ്ജ് തുവൈഖ് കോണ്‍ട്രാക്റ്റിങ് കമ്പനിയില്‍ ഐടി ടെക്‌നീഷ്യനാണ് റഈസ്. മിദ്‌നബിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് അപകടം നടന്നത്. റഈസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്റെ ആഘാതത്തില്‍ റഈസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ദമ്മാമില്‍ മുന്‍ പ്രവാസിയായ എറമാക്കി വീട് അബ്ദുറഹ്മാന്‍ ബറാമിയുടെയും കാതിരിയകം രഹനയുടെയും മകനാണ് റഈസ്. റയാന്‍ ബറാമി, പരേതയായ റുഷ്ദ ഫാത്തിമ എന്നിവരാണ് റഈസിന്റെ സഹോദരങ്ങള്‍. റിട്ടയേര്‍ഡ് ജോയിന്റ് ആര്‍.ടി.ഒ കുണ്ടങ്ങലകം സഫറുള്ളയുടെ മകളാണ് റഈസിന്റെ ഭാര്യ നിദ സഫര്‍. മൃതദേഹം സൗദിയില്‍ ഖബറടക്കും. അതിനുവേണ്ടിയുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെഎംസിസി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ്ങും അല്‍ ഗാത്ത് കെഎംസിസിയും രംഗത്തെത്തിയിട്ടുണ്ട്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്ത് ബാക്കി നില്‍ക്കേ ...  (11 minutes ago)

ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു....  (13 minutes ago)

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു...  (14 minutes ago)

ഇത്തരത്തിലൊരു മാര്‍ഗരേഖ രാജ്യത്ത് ആദ്യം  (49 minutes ago)

ജിതിന്‍ രാജിന് അറസ്റ്റ് വാറണ്ട്  (1 hour ago)

ചരക്കു കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണത്തിനുള്ള  (1 hour ago)

വെടിക്കെട്ട് അപകടം....  (1 hour ago)

പാലായിലെ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയില്‍ വൈകുന്നേരം  (1 hour ago)

ദുഃഖ വെള്ളി ആചരിച്ച് വിശ്വാസികള്‍...  (1 hour ago)

ഇന്ന് ദുഖവെള്ളി  (1 day ago)

നിങ്ങള്‍ക്ക് രാഷ്ട്രപതിയോട് നിര്‍ദ്ദേശിക്കാന്‍ കഴിയില്ല; ജുഡീഷ്യറിക്കെതിരെ വിമര്‍ശനവുമായി ഉപരാഷ്ട്രപതി  (1 day ago)

വീടിന്റെ ടെറസ്സില്‍ കഞ്ചാവ് കൃഷി നടത്തിയ ഉദ്യോഗസ്ഥന്‍ പിടിയില്‍  (1 day ago)

ഷൈന്‍ ടോം ചാക്കോ ചിത്രം സൂത്രവാക്യം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്  (1 day ago)

എക്സ്‌ക്ലൂസിവ് ദൃശ്യങ്ങള്‍ ഇതാ..; പരിഹാസ സ്റ്റോറി പങ്കിട്ട് ഷൈന്‍ ടോം ചാക്കോ  (1 day ago)

തൃപ്പൂണിത്തറയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍    (1 day ago)

Malayali Vartha Recommends