യുഎഇയില്‍ നമസ്‌കാരത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു....

യുഎഇയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. പെടേന കെപി ഹൗസില്‍ ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ദുബൈയിലുള്ള ദെയ്‌റ ബനിയാസ് അല്‍ ഫുതൈം പള്ളിയില്‍ ളുഹര്‍ നമസ്‌കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹോദരന്‍ മുസ്തഫയോടൊപ്പം ദെയ്‌റ സബ്ക്കയില്‍ അല്‍ നജഫ് കഫ്തീരിയ നടത്തിവരികയായിരുന്നു.
പരേതരായ എംസി മുഹമ്മദ് ഹാജിയുടെയും കെപി മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: ഫരീദ. മക്കള്‍: ശംലാന്‍ ഹുദവി, ഹാഫിസത്ത് ഫാത്തിമ ഷിസ, മുഹമ്മദ് ഷാന്‍, മുഹമ്മദ് ഇബ്രാഹിം. മരുമകന്‍: സയ്യിദ് അബൂബക്കര്‍ ബാഖവി. സഹോദരങ്ങള്‍: മുസ്തഫ, അസ്മ, ജമീല, റംല, ഫൗസിയ, പരേതരായ ഹലീമ, ഹഫ്‌സത്ത്.
https://www.facebook.com/Malayalivartha