ബാഗിനുള്ളിൽ രഹസ്യ അറ; ദുർമന്ത്രവാദം, കുവൈത്ത് പോലീസിനെ ഞെട്ടിച്ച് യുവതി

ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുമായി കടക്കാൻ ശ്രമം. കുവൈറ്റിൽ നിന്ന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ദുർമന്ത്രവാദ പ്രക്രിയകൾക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള മുത്തുകൾ, മോതിരങ്ങൾ തുടങ്ങിയ വസ്തുക്കളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. കസ്റ്റംസ് അധികൃതരാണ് സ്ത്രീയെ പിടികൂടിയത്.
അൽ അബ്ദലി അതിർത്തി ചെക്ക് പോസ്റ്റിൽ വച്ചാണ് യുവതി പിടിയിലായത്. ഇവർ ഇറാഖിൽ നിന്നുള്ള അറബ് വംശജയാണെന്ന് അധികൃതർ നൽകുന്ന സൂചന. ബാഗിന്റെ ഏറ്റവും അടി ഭാഗത്തായി ഒരു രഹസ്യ അറ ഉണ്ടാക്കി അതിനുള്ളിലാണ് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന വിധത്തിലുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്നത്.
ഈ വസ്തുക്കൾ ദുർ മന്ത്രവാദത്തിനായുള്ള വസ്തുക്കളാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഇത് കൊണ്ടുവന്നതെന്നും സ്ത്രീ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ബാഗിൽ നിന്നും കണ്ടെടുത്ത വസ്തുക്കൾ അധികൃതർ കണ്ടുകെട്ടി. കൂടാതെ ഇറാഖിൽ നിന്നെത്തിയ ആ സ്ത്രീക്ക് കുവൈത്തിലേക്കുള്ള പ്രവേശനം തടയുകയും ചെയ്തു.
https://www.facebook.com/Malayalivartha