മക്കയിലേക്ക് ഇക്കൂട്ടർക്ക്കടക്കാനാകില്ല ; നിലപാട് കടുപ്പിച്ചു .തിരച്ചിൽ ശക്തമാക്കി അധികൃതർ

ഹജ്ജ് കാലമായതോടെ മക്കയിൽ കനത്ത തീരുമാനങ്ങളാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. അതായത് ഹജ്ജ് പെർമിറ്റോ മക്ക നഗരത്തിൽ ജോലിക്കോ താമസത്തിനോ ഉള്ള എൻട്രി പെർമിറ്റോ ഇല്ലാതെ എത്തുന്നവർക്ക് താമസം സൗകര്യം നൽകില്ല. അത്തരക്കാർക്ക് താമസ സൗകര്യം നൽകുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കേണ്ടി വരും എന്നാണ് നിർദ്ദേശം.
മക്കയിലെ ഹോട്ടൽ, അപ്പാർട്ട്മെന്റ് നടത്തിപ്പുകാർക്ക് എന്നിവർക്കെല്ലാം ഇത് സംബന്ധിച്ച് ടൂറിസം മന്ത്രാലയം കർശന നിർദേശം നൽകിയിട്ടുണ്ട്. ദുൽഖഅ്ദ ഒന്ന് മുതൽ ഹജ്ജ് സീസൺ അവസാനിക്കുന്നത് വരെ ഈ സ്ഥിതി തുടരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ്ജ് സുരക്ഷ സംബന്ധിച്ച ക്രമീകരണങ്ങളും വ്യവസ്ഥകളും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ചാണ് ടൂറിസം മന്ത്രാലയത്തിന്റെ നിർദേശം.
ഏപ്രിൽ 29 മുതൽ ഹജ്ജ് വിസയല്ലാത്ത മറ്റ് വിസകളുമായി എത്തുന്നവർക്ക് മക്ക നഗരത്തിലേക്കുള്ള പ്രവേശനമോ താമസമോ അനുവദിക്കില്ലെന്ന് ആഭ്യന്തരം മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹജ്ജിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നിർദ്ദിഷ്ട കാലയളവിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിഭാഗങ്ങൾക്ക് മക്കയിൽ താമസ സൗകര്യങ്ങൾ പൂർണമായും വിലക്കുന്ന ടൂറിസം മന്ത്രാലയത്തിന്റെ നിർദേശം വന്നത്.
ഹജ്ജ് സീസണിന്റെ തയ്യാറെടുപ്പിനായി മറ്റ് സർക്കാർ ഏജൻസികളുമായുള്ള മന്ത്രാലയത്തിന്റെ സംയോജിത ശ്രമങ്ങളുടെ ഭാഗവും കൂടിയാണിത്. അതേ സമയം ഈ വർഷം ആദ്യ 3 മാസത്തിനിടെ 65 ലക്ഷത്തിലേറെ പേർ ഉംറ നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ. തൗഫിഖ് അൽ റബീഅ് അറിയിച്ചിരിക്കുന്നത്.
മുൻ വർഷത്തെ ഇതേ കാലയളവിനെക്കാൾ 11% കൂടുതലാണിത്. ഉംറ വീസ നിയമങ്ങൾ ഉദാരമാക്കിയതും നടപടികൾ ലളിതമാക്കി ഡിജിറ്റലാക്കിയതും തീർഥാടകരുടെ എണ്ണം കൂടാൻ കാരണമായി. മക്കയിലും മദീനയിലുമുള്ള 55 ചരിത്രപ്രസിദ്ധ സ്ഥലങ്ങൾ തനിമ നിലനിർത്തിക്കൊണ്ട് പുതുക്കിപ്പണിതതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha