ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച വൈക്കം സ്വദേശിക്ക് ജന്മനാട്ടില്‍ അന്ത്യനിദ്ര...

ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച വൈക്കം സ്വദേശിക്ക് ജന്മനാട്ടില്‍ അന്ത്യനിദ്ര. മൃതദേഹം ഇന്നലെ വൈക്കം ചെമ്മനത്തുകരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സെന്റ് ജോസഫ്സ് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കുകയും ചെയ്തു.
ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറത്തിനു വേണ്ടി മുന്‍ ഭാരവാഹികളായ അശ്റഫ് തൂണേരി, ജിബി മാത്യു, മുജീബുര്‍റഹ്മാന്‍ കരിയാടന്‍, ഒ മുസ്തഫ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വൈക്കം മൈത്ര, കൊഡാക്ക ഖത്തര്‍, ഫ്രന്റ്സ് ഓഫ് ഖത്തര്‍, കോട്ടയം പ്രസ് ക്ലബ് തുടങ്ങിയ സംഘടനകള്‍ക്കു വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു.
സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള നൂറുകണക്കിനു പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പതിമൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍ ഇവന്റ് മാനേജ്മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോയ് മാത്യു 15ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വാഹനാപകടത്തില്‍ മരണമടഞ്ഞത്. ജോലിയുടെ ആവശ്യാര്‍ഥം ഷഹാനിയയില്‍ പോയി മടങ്ങവെ പുലര്‍ച്ചെ മൂന്ന് മണിയോടെ ട്രക്കിനു പിറകില്‍ കാറിടിക്കുകയായിരുന്നു.
വൈക്കം ചെമ്മനത്തുകര ഒഴവൂര്‍ വീട്ടില്‍ പരേതനായ മാത്യുവിന്റേയും തങ്കമ്മയുടേയും മകനാണ് ജോയ് മാത്യു. മാധ്യമ പ്രവര്‍ത്തക ശ്രീദേവിയാണ് ഭാര്യ.
https://www.facebook.com/Malayalivartha