മകളിനി ജീവനോടെ തിരികെ വരില്ല; നെഞ്ച് പൊട്ടിക്കരഞ്ഞ് അമ്മ, കാനഡയിൽ പഠിക്കാൻ പോയ വിദ്യാർത്ഥിയ്ക്ക് സംഭവിച്ചത്

ബസ്സ് കാത്തിരിക്കവെ വിദ്യാർത്ഥിക്ക് നേരെ വെടിവെപ്പ്. കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കാനഡയിലെ ഹാമില്‍ട്ടണിലാണ് സംഭവം. കാറിലെത്തിയ സംഘമാണ് പെൺകുട്ടിക്ക് നേരെ വെടുയുതിർത്തത്.
ബസ്സ് കാത്ത് നിൽക്കുകയായിരുന്നു 21 വയസ്സുകാരിയായ ഹര്‍സിമ്രത് രൺധാവ. അപകടത്തിൽ പരിക്കേറ്റ ഹർസിമ്മതിനെ ഉടനെ തന്നെ അവിടെ ആശുപത്രിയിലെത്തിച്ചു. പക്ഷേ അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു.
രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ യുവതി കുടുങ്ങിപ്പോയതാണെന്നാണ് പോലീസിന്റെ നിഗമനം. ഇരു വിഭാഗവും തമ്മിൽ ഏറ്റ് മുട്ടുന്നതിനിടെ അബദ്ധത്തിൽ യുവതിക്ക് വെടിയേൽക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പെൺകുട്ടിയുടെ കുടുംബവുമായി നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കുന്നു എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയവും കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനും സംഭവത്തെക്കുറിച്ച് വ്യാപകമായി വിവരം ശേഖരിച്ച് സഹായം ഉറപ്പാക്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഹര്‍സിമ്രത്തിന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ആവശ്യമായ എല്ലാ സഹായവും നല്‍കും. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനകളും ദുഃഖിതരായ കുടുംബത്തോടൊപ്പമാണെന്നും പൊലീസ് അറിയിച്ചു.
പഞ്ചാബ് സ്വദേശിനിയും മൊഹാക് കോളജിലെ വിദ്യാര്‍ഥിനിയുമായിരുന്നു ഹര്‍സിമ്രത്ത്. ഹര്‍സിമ്രത്തിന് നെഞ്ചിലാണ് വെടിയേറ്റത്. പോലീസ് എത്തിയപ്പോഴേക്കും പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു. പോലീസ് എത്തിയപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.
അതേ സമയം മലയാളികളടക്കം ഒട്ടനവധി വിദ്യാർത്ഥികളാണ് വിദ്യഭ്യാസം ജോലി എന്നീ വ്യത്യസ്ത ആവിശ്വങ്ങൾക്കായി കാനഡയിലെത്തുന്നത്. ഇവരുടെയെല്ലാം സുരക്ഷയ്ക്ക് കുറച്ച് കൂടെ പ്രധാന്യം നൽകേണ്ടതുണ്ടെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന ഒരു സംഭവമായി മാറിയിരിക്കുകയാണ് ഇത്.
https://www.facebook.com/Malayalivartha