യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള വൻ ഫാക്ടറിയിൽ തീപിടുത്തം

യുഎഇയിലെ ഉമ്മുൽഖുവൈനിലുള്ള വൻ ഫാക്ടറിയിൽ തീപിടുത്തം. . കഴിഞ്ഞ ദിവസം വൈകിട്ട് ഇൻഡസ്ട്രിയൽ ഏരിയയി വലിയ രീതിയിൽ പുകയും തീയുമെല്ലാം പടരുകയായിരുന്നു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടുത്തത്തെ തുടർന്ന് ഈ ഭാഗത്തേക്കുള്ള റോഡ് അടയ്ക്കുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ തന്നെ എമിറേറ്റിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തീ പൂർണ്ണമായും അണയ്ക്കാനുള്ള ശ്രമങ്ങൾ രാത്രി വൈകിയും തുടർന്നിരുന്നു. അതേ സമയം നാശനഷ്ടങ്ങളുടെ വിലയിരുത്തൽ പുരോഗമിക്കുകയാണെന്ന് ഉം അൽ ഖുവൈൻ സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha