തട്ടിവിളിച്ചിട്ടും എഴുനേറ്റില്ല; മകളേയുമെടുത്ത് ആശുപത്രയിലേക്ക് ഓടി.. പക്ഷേ രക്ഷയില്ല ,ജിദ്ദയിൽ മലയാളി പെൺകുട്ടി മരണപ്പെട്ടു

ജിദ്ദയിൽ മലയാളി പെൺകുട്ടി മരണപ്പെട്ടു. ഹൈപർ തൈറോയിഡ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾക്ക് ഏതാനും വർഷങ്ങളായി ചികിത്സയിലായിരുന്നു റയ്യ സനൂജ് (9). വെള്ളിയാഴ്ച രാവിലെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ട കുട്ടിയെ ഉടൻ തന്നെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ജിദ്ദ എം.ബി.എൽ കമ്പനിയിൽ എൻജിനീയറായ കൊല്ലം പള്ളിമുക്ക് സ്വദേശി സനു മൻസിലിൽ എം.ബി. സനൂജിന്‍റെ മകളാണ് റയ്യ സനൂജ് (9).വെഞ്ഞാറമൂട് ഉഷസ്സിൽ ഹാഷിമിെൻറ മകൾ മിനിയാണ് മാതാവ്. സ്വകാര്യ ഓൺലൈൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി റിദ സനൂജ് സഹോദരി. നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച ഇശാ നമസ്‌കാരാനാന്തരം ജിദ്ദ ഇസ്‌കാനിലെ മലിക് ഫഹദ് മസ്ജിദിൽ മയ്യിത്ത് നമസ്‌കാരം നിർവഹിച്ച് റുവൈസിലെ കുട്ടികൾക്കുള്ള മഖ്ബറയിൽ ഖബറടക്കി.
https://www.facebook.com/Malayalivartha