ഹൃദയാഘാതം മൂലം മരിച്ച് ദീര്‍ഘനാള്‍ അജ്ഞാതമായി മോര്‍ച്ചറിയില്‍ കിടന്ന തമിഴ്‌നാട് രാമനാഥപുരം സ്വദേശിയുടെ മൃതദേഹം റിയാദില്‍ ഖബറടക്കി

ഹൃദയാഘാതം മൂലം മരിച്ച് ദീര്‍ഘനാള്‍ അജ്ഞാതമായി മോര്‍ച്ചറിയില്‍ കിടന്ന തമിഴ്‌നാട് രാമനാഥപുരം സ്വദേശി സീനി മുഹമ്മദിന്റെ (56) മൃതദേഹം റിയാദില്‍ ഖബറടക്കി.
രക്തത്തിലെ പഞ്ചസാര കുറഞ്ഞ് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് റെഡ് ക്രസന്റ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. എന്നാല്‍ അഡ്മിറ്റ് ചെയ്ത ആശുപത്രിയടക്കമുള്ള ഇദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പിന്നീട് ലഭ്യമല്ലാതായി.
തുടര്‍ന്ന് റിയാദിലെ മലപ്പുറം ജില്ലാ കെ.എം.സി.സി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരുടെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും അന്വേഷണത്തിനൊടുവില്‍ കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ അജ്ഞാത മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന വിഭാഗത്തില്‍ നിന്നും കണ്ടെത്തി. പിന്നീട് സുഹൃത്തുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു .
"
https://www.facebook.com/Malayalivartha