കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ഐല്‍ ഓഫ് വൈറ്റിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

സങ്കടക്കാഴ്ചയായി... കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ഷിന്റോ പള്ളുരത്തില്‍ ദേവസ്യ (42) ആണ് ഐല്‍ ഓഫ് വൈറ്റിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമികസൂചനകളുള്ളത്. മൂന്ന് വര്‍ഷം മുന്‍പ് യുകെയിലെ സൗത്താംപ്ടണില്‍ എത്തിയ ഷിന്റോ, ഫോര്‍ട്വെസ്റ്റ് ഇന്റര്‍നാഷനല്‍ ട്രെയിനിങ് ആന്‍ഡ് എജ്യൂക്കേഷന്റെ ഓപ്പറേഷന്‍സ് മാനേജര്‍ ആയി ജോലി ചെയ്യുക ആയിരുന്നു.
2018 മുതല്‍ എജ്യൂക്കേഷനല്‍ കണ്‍സള്‍ട്ടന്‍സി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷിന്റോ പുതിയ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കാണ് ഐല്‍ ഓഫ് വൈറ്റില്‍ എത്തിയത് എന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് ഹോട്ടല്‍ മുറിയില്‍ നിന്നും മൃതദേഹം കണ്ടെത്തിയതായി പൊലീസ് സൗത്താംപ്ടണില്‍ ഉള്ള കുടുംബാംഗങ്ങളെ വിവരം അറിയിക്കുന്നത്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമെ കൃത്യമായ മരണ കാരണം അറിയാന്‍ കഴിയുകയുള്ളൂ.
"
https://www.facebook.com/Malayalivartha