സൗദിയിലെ അല്‍ ഖോബാറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം....

സങ്കടമടക്കാനാവാതെ.... സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഖോബാറില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. കൊല്ലം കൊട്ടാരക്കര പൂവാറ്റൂര്‍ സ്വദേശി ഗോപി സദനം വീട്ടില്‍ ഗോപകുമാര്‍ (52) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലിന് തുമ്പ സ്ട്രീറ്റ് 20ല്‍ റോഡിലെ സീബ്ര ലൈനില്‍ കൂടി മറുഭാഗത്തേക്ക് പോകാനായി ശ്രമിക്കവേ എതിരെ വന്ന കാര്‍ ഇടിക്കുകയും ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. കാര്‍ നിര്‍ത്താതെ കടന്നു കളഞ്ഞു.
തുമ്പയില്‍ എ.സി വര്‍ക്ക് ഷോപ്പ് നടത്തിവരികയായിരുന്നു ഗോപകുമാര്‍. 16 വര്‍ഷത്തോളമായി ദമ്മാമില്‍ പ്രവാസിയാണ്. ഗോപിനാഥ് പിള്ള-പൊന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജ, മക്കള്‍: ഗണേഷ്, കാവ്യ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.
https://www.facebook.com/Malayalivartha