നാട്ടില്‍ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിലെ അബഹയില്‍ മരിച്ചു...

രണ്ടു പതിറ്റാണ്ടത്തെ പ്രവാസ ജീവിതത്തിനൊടുവില്‍.... നാട്ടില്‍ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിലെ അബഹയില്‍ ഹൃദയാഘാതം മൂലം മരിച്ചു. രണ്ടു പതിറ്റാണ്ടായി അബഹയില്‍ പ്രവാസിയായ കോഴിക്കോട്, പെരുവണ്ണ സ്വദേശി മുഹമ്മദ്(60) ആണ് മരിച്ചത്. അവധി കഴിഞ്ഞ് സൗദിയിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞതേയുള്ളൂ.
ഇതിനിടെ ഒരാഴ്ച മുന്‍പ് പക്ഷാഘാതമുണ്ടായ മുഹമ്മദിനെ ഖമീസ് മുഷൈത്ത് ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സയില്‍ തുടരുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യ: ലൈല, മക്കള്‍: അദീജത്ത് അമിന ബീവി, ആരിഫ, ഹംസിയ. മരുമക്കള്‍: നിഷാദ്, മിര്‍സബ്, മാലിക്.
ജര്‍മ്മന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖമീസ് മുഷൈത്തില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍
"
https://www.facebook.com/Malayalivartha