അമേരിക്കയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

അമേരിക്കയില്‍ കോളേജില്‍ പോകും വഴി വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ന്യൂജഴ്സി റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ഹെന്ന(21)യാണ് കാറപകടത്തില്‍ മരിച്ചത്. വടകര സ്വദേശിയാണ് ഹെന്ന. വടകര സ്വദേശിയായ ചീക്കില്‍ മുഹമ്മദ് അസ്ലമിന്റെയും ചേളന്നൂര്‍ സ്വദേശി സാജിദയുടെയും മകളാണ് ഹെന്ന.
കോളേജിലേക്ക് പോകും വഴി ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മാതാപിതാക്കളോടൊപ്പം ന്യൂജഴ്സിയിലാണ് കുട്ടി താമസിച്ചിരുന്നത്. കോളേജിലേക്ക് പെണ്‍കുട്ടി കാറോടിച്ചു പോകുമ്പോള്‍ എതിരെ ഓവര്‍ടേക്ക് ചെയ്ത് വന്ന മറ്റൊരു കാറിന് വഴിനല്‍കാന്‍ ശ്രമിക്കവെ കാര്‍ ഇടിക്കുകയായിരുന്നു. ഹാദി അസ്‌ളം, അമല്‍ അസ്‌ളം, സൈന്‍ അസ്‌ളം എന്നിവര്‍ സഹോദരങ്ങളാണ്.
https://www.facebook.com/Malayalivartha