മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു...

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി ജലീല്‍ ഒറവക്കോട്ടില്‍ (52) ആണ് ബര്‍കയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ബര്‍കയില്‍ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. വളാഞ്ചേരി ഒമാന്‍ കൂട്ടായ്മ പ്രസിഡന്റ് ആയിരുന്നു.
ഭാര്യ: ലൈല. മക്കള്‍: നഹാല്‍, അനീന, റഫാന്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഇബ്റാഹിം, മുനീര്‍, ഫാത്തിമ, സമീറ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha