അപ്രതീക്ഷിത വേര്‍പാടില്‍ തേങ്ങലോടെ.... ലണ്ടനില്‍ മലയാളി യുവതി മരിച്ചു,,, നാട്ടില്‍ നിന്നും അവധിക്കു ശേഷം മടങ്ങിയെത്തിയത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്

കണ്ണീര്‍ക്കാഴ്ചയായി... ലണ്ടനില്‍ മലയാളി യുവതി മരിച്ചു. കോട്ടയം വാകത്താനം ചക്കുപുരയ്ക്കല്‍ ഗ്രിഗറി ജോണിന്റെ (ജോര്‍ജ്) ഭാര്യ നിത്യ മേരി വര്‍ഗീസ് (31) ആണ് മരിച്ചത്. കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് നിത്യ നാട്ടില്‍ നിന്നും അവധിക്കു ശേഷം മടങ്ങിയെത്തിയത്. ഹൈദരാബാദിലാണ് നിത്യയുടെ കുടുംബം താമസിക്കുന്നത്.
അവിടെനിന്നും മടങ്ങിയെത്തിയ ശേഷം ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ആശുപത്രിയിലായിരുന്നു മരണം. സംസ്‌കാരം പിന്നീട് നടക്കും. നിത്യയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ഞെട്ടിയിരിക്കുകയാണ് ബ്രിട്ടനിലുള്ള സുഹൃത്തുക്കളും നാട്ടിലെ കുടുംബാംഗങ്ങളും ബന്ധുക്കളും. ഏറെനാള്‍ പിതാവിനൊപ്പം കോട്ടയം പാരഡൈസ് സ്റ്റുഡിയോയില്‍ ഗ്രിഗറിയും ഭാര്യയും പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha