'പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ട്..എല്ലാവരും പൊട്ടിത്തെറിക്കും..'വ്യാജ ബോംബ് ഭീഷണി.. കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ്..

വ്യാജ ബോംബ് ഭീഷണിയുടെ ഒരു തുടർ പരമ്പരയാണ് നടന്നു കൊണ്ട് ഇരിക്കുന്നത് . നിലവിൽ യുദ്ധത്തിന്റെ ഭീതി നിലനിൽക്കുന്നതിനാൽ തന്നെ ബോംബ് ഭീഷണികളെ അതീവജാഗ്രതയോട് കൂടിയാണ് ഇന്ത്യ കാണുന്നത് . ഇപ്പോഴിതാ വാരണാസിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് വച്ചതായി അവകാശപ്പെട്ട കനേഡിയൻ പൗരൻ അറസ്റ്റിൽ. ഇതിനെ തുടർന്ന് വാരണാസി വിമാനത്താവളത്തിൽ കുറച്ചുനേരം സംഘർഷാവസ്ഥ നിലനിന്നു.
ബോംബ് ഭീഷണിയെത്തുടർന്ന്, വിമാനം വിശദമായ പരിശോധനയ്‌ക്കായി പ്രത്യേക ബേയിലേക്ക് മാറ്റി. എന്നാൽ, സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ലെന്ന് വിമാനത്താവള ഡയറക്ടർ പുനീത് ഗുപ്ത പറഞ്ഞു.ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്, ഇതുമായി ബന്ധപ്പെട്ട് ഒരു കനേഡിയൻ പൗരനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ ആളെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയാണ്.
ശനിയാഴ്ച രാത്രി 10.30 ഓടെ വിമാനം പറന്നുയരുന്നതിനായി ഏപ്രണിൽ നിന്ന് റൺവേയിലേക്ക് നീങ്ങുമ്പോൾ, കനേഡിയൻ പൗരനായ നിഷികാന്ത് എന്ന യാത്രക്കാരൻ പെട്ടെന്ന് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്റെ ബാഗിൽ ബോംബുണ്ടെന്നും എല്ലാ യാത്രക്കാരും മരിക്കുമെന്നും വിളിച്ചുപറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. അല്പം സമയത്തേക്ക് ആന്നെകിലും ഒരുപാട് ആളുകളെയാണ് അത് ഭയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കുന്നത് .
ഇതിനിടയിൽ ഇയാൾ ഇയാൾ മതപരമായ മുദ്രാവാക്യങ്ങൾ മുഴക്കിയതായും ചില മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.പരിഭ്രാന്തരായ ഇൻഡിഗോ ജീവനക്കാർ ഉടൻ തന്നെ ടേക്ക് ഓഫ് നിർത്തി വിമാനം ഐസൊലേഷൻ ബേയിലേക്ക് തിരികെ കൊണ്ടുവന്നു. എല്ലാ യാത്രക്കാരെയും പുറത്തിറക്കി, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡ് വിമാനം വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല.
https://www.facebook.com/Malayalivartha