വാഹനമിടിച്ച് അല്‍ ഖസീമിന് സമീപം പ്രവാസി മലയാളിക്ക് ദാരുണാന്ത്യം....

സങ്കടക്കാഴ്ചയായി... ചെക്‌പോയിന്റില്‍ വാഹന രേഖകള്‍ നല്‍കാനായി ഇറങ്ങിയ ട്രെയിലര്‍ ഡ്രൈവറായ കുവൈത്ത് പ്രവാസി മലയാളി വാഹനമിടിച്ച് അല്‍ ഖസീമിന് സമീപം ദാരുണാന്ത്യം.
കുവൈത്തില്‍ നിന്നും വാഹനവുമായി വരികയായിരുന്ന ജയന്‍ പള്ളിയമക്കല്‍ ബാലന്‍ (54) ആണ് മരിച്ചത്. കുവൈത്തില്‍ നിന്നും സൗദിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മറ്റൊരു വാഹനം ഇടിച്ച് അപകടമുണ്ടായത്.
കുവൈത്തില്‍ നിന്നും സൗദിയിലെ മദീനയിലേക്കുള്ള യാത്രയ്ക്കിടയില്‍ ചെക്‌പോയിന്റില്‍ വാഹനം നിര്‍ത്തി ഇറങ്ങിയ ജയന്‍ രേഖകള്‍ പരിശോധനയ്ക്ക് നല്‍കാനായി നടന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ സ്വദേശിയുടെ വാഹനമിടിക്കുകയായിരുന്നുവെന്ന് മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
മൃതദേഹം ഉക്ലത്ത് ഷുക്കൂര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു.
https://www.facebook.com/Malayalivartha