ചെക്പോയിന്റിൽ വാഹനം നിർത്തി ഇറങ്ങി; റോഡ് മുറിച്ചുകടക്കുന്നതിനിടെ ചീറിപ്പാഞ്ഞെത്തിയ അപകടം: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം...

വാഹന രേഖകൾ നൽകാനായി ചെക്പോയിന്റിൽ ഇറങ്ങിയ ട്രെയിലർ ഡ്രൈവറായ കുവൈത്ത് പ്രവാസി മലയാളിയ്ക്ക് വാഹനമിടിച്ച് ദാരുണാന്ത്യം. അൽ ഖസീമിന് സമീപം ആണ് സംഭവം. കുവൈത്തിൽ നിന്നും വാഹനവുമായി വരികയായിരുന്ന ജയൻ പള്ളിയമക്കൽ ബാലൻ (54) ആണ് മരിച്ചത്. കുവൈത്തിൽ നിന്നും സൗദിയിലേക്കുള്ള യാത്രയ്ക്കിടെ റിയാദ് മദീന റോഡിൽ അൽഖസീമിനടുത്ത് ഉക്ലത്ത് ഷുക്കൂർ എന്ന സ്ഥലത്തുനിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള ചെക്പോയിന്റിൽ വെച്ച് മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഞായറാഴ്ച രാവിലെ സംഭവിച്ചത്.
ചെക്പോയിന്റിൽ വാഹനം നിർത്തി ഇറങ്ങിയ ജയൻ രേഖകൾ പരിശോധനയ്ക്ക് നൽകാനായി നടന്ന് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ സ്വദേശിയുടെ വാഹനമിടിക്കുകയായിരുന്നുവെന്ന് മലയാളി സാമൂഹിക പ്രവർത്തകർ അറിയിച്ചു. മൃതദേഹം ഉക്ലത്ത് ഷുക്കൂർ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കനിവ് ജീവകാരുണ്യ വിഭാഗം ഹരിലാലിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha