മകളുടെ വിവാഹത്തിനായി കരുതിവച്ച 15 ലക്ഷം രൂപയും 25 പവന്‍ സ്വര്‍ണവുമായി പിതാവ് മുങ്ങി
കണ്ണൂര്‍ സ്വദേശി രാജനും കൊല്ലം പറവൂര്‍ സ്വദേശിനി ഉഷയും വിവാഹ ശേഷം വളരെക്കാലമായി കുവൈറ്റിലായിരുന്നു താമസം. മകള്‍ക്ക് നല്ലൊരു ആലോചന ഒത്തുവന്നപ്പോള്‍ നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. മകളുടെ വിവാഹത്തിനാവശ്യമായ കുറച്ച് ആഭരണങ്ങള്‍ കുവൈറ്റില്‍ നിന്നു തന്നെ വാങ്ങി. അങ്ങനെ 25 പവന്‍ ആഭരണവും 15 ലക്ഷം രൂപയുമായി നാട്ടില്‍ പോകാനായി ഉഷയും രാജനും എയര്‍പോര്‍ട്ടില്‍ എത്തി.
എയര്‍പോര്‍ട്ടില്‍ എത്തിയ രാജന്‍ ചില അസൗകര്യങ്ങള്‍ പറഞ്ഞ് യാത്ര ഒഴിവാക്കുകയായിരുന്നു. ഭാര്യയെ ഒറ്റയ്‌ക്ക് നാട്ടിലേക്ക് അയച്ചു. ഒറ്റയ്‌ക്കായതിനാല്‍ പണവും ആഭരണവും താന്‍ വരുമ്പോള്‍ കൊണ്ടുവരാമെന്നായിരുന്നു രാജന്റെ ഉറപ്പ്.
എന്നാല്‍ വിവാഹം ആടുത്തിട്ടും രാജന്‍ വന്നില്ല. പണവും ആഭരണങ്ങളും നല്‍കിയതുമില്ല. ഉഷയാകട്ടെ പറഞ്ഞ വിവാഹം നടത്താനായി മറ്റുപല വഴികള്‍ തേടി. അങ്ങനെ വിവാഹം നടന്നു.
തുടര്‍ന്ന് ഭര്‍ത്താവിന്റെ തട്ടിപ്പ് മനസിലായ ഉഷ പോലീസില്‍ പരാതി കൊടുക്കുകയായിരുന്നു.
കഴിഞ്ഞ പതിനെട്ടു വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്ത് താന്‍ സമ്പാദിച്ച പണവും സ്വര്‍ണവും തട്ടിയെടുത്തു എന്ന് കാണിച്ചാണ് ഉഷ പോലീസില്‍ പരാതി നല്‍കിയത്. രാജന് മറ്റൊരു ഭാര്യ ഉണ്ട് എന്നും വിവാഹ സമയത്ത് തന്നോട് ഇക്കാര്യം മറച്ചു വെക്കുകയായിരുന്നു എന്നും ഉഷയുടെ പരാതിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha