അറബിയുടെ ഭാര്യയോട് സംസാരിച്ച ജോലിക്കാരനെ അറബി തല്ലിച്ചതച്ചു
സൗദി അറേബ്യയിലാണ് സംഭവം. വളരെ വര്‍ഷങ്ങളായി വീട്ടു വേല ചെയ്യുന്ന ഏഷ്യക്കാരനെയാണ് സൗദി പൗരന് ക്രൂരമായി മര്‍ദ്ദിച്ചത്.
അറബിയുടെ ഭാര്യയോട് സംസാരിച്ചു എന്നതാണ് ആ യുവാവ് ചെയ്ത കുറ്റം. നീ എന്തിനാടാ എന്റെ ബീബിയെ നോക്കിയത്, എന്തിനാടാ സംസാരിച്ചത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു ക്രൂരമായ മര്‍ദ്ദനം. യുവാവ് ദയനീയമായി അപേക്ഷിച്ചിട്ടും അറബിയുടെ ദേഷ്യം തീര്‍ന്നില്ല.
ഇത് കണ്ട് നിന്ന ആള് ഈ ദൃശ്യം പകര്‍ത്തി യൂടൂബില്‍ ഇട്ടു. അങ്ങനെ ഈ ദൃശ്യം വിവാദമായി. യുവാവിന്റെ മര്‍ദ്ദനം വളരെ ദയനീയമായാണ് മിക്ക പ്രവാസികളും കാണുന്നത്. ഇതോടെ മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തി. എന്നാല്‍ അറബിനാടുകളില്‍ വീട്ടു ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്ന പീഡനത്തിന്റെ വെറും സാമ്പിള്‍ മാത്രമാണിതെന്നാണ് മറ്റു ജോലിക്കാര്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha