മടങ്ങിവരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും
നിതാഖത് നിയമം നടപ്പിലാക്കാന്‍ നല്‍കിയ ഇളവുകാലം അടുത്ത ഞായറാഴ്‌ച അവസാനിക്കുകയാണ്. നിയമം കൂടുതല്‍ കര്‍ക്കശമാക്കാനാണ് സൗദി സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി രണ്ട് പുതിയ ജയിലുകള്‍ കൂടി തുറന്നു. നിയമം ലംഘിക്കുന്നവരെ ഒരു ദയയും കൂടാതെ ജയിലിലടയ്‌ക്കാനാണ് സൗദി സര്‍ക്കാരിന്റെ തീരുമാനം. നിയമാനുസൃത സ്‌പോണ്‍സര്‍ഷിപ്പിലേക്കും തൊഴിലിലേക്കും മാറി രാജ്യത്ത് തുടരാന്‍ 3 മാസത്തെ സമയം സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. അല്ലാത്തവര്‍ രാജ്യം വിട്ടു പോകണമെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയുടെ ഫലമായി 3 മാസം കൂടി നീട്ടിയിരുന്നു. ആ കാലാവധിയാണ് ഞായറാഴ്‌ച അവസാനിക്കുന്നത്.
സൗദിയില്‍ ജോലിചെയ്യുന്ന നിരവധി മലയാളികളെ ഈ നിയമം ബാധിച്ചിരുന്നു. കുറേ പേര്‍ നേരത്തേതന്നെ മടങ്ങി വരികയും ചെയ്‌തു. യാത്രാ കൂലി പോലും ഇല്ലാതെ പല കാരണങ്ങളാല്‍ ഇനിയും മടങ്ങി വരാത്തവരെ സഹായിക്കാനായി കേരള സര്‍ക്കാരും രംഗത്തെത്തി.
നിതാഖത് നിയമം മൂലം മടങ്ങിവരുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. അവരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും. എല്ലാം നഷ്‌ടപ്പെട്ട് മടങ്ങിവരുന്നവര്‍ക്ക് ഒരുകൈത്താങ്ങാണ് ഇന്നത്തെ മന്ത്രിസഭാ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha