ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി കൊല്ലപ്പെട്ടു
ന്യൂസിലാന്‍ഡില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി മര്‍ദ്ദനമേറ്റ് മരിച്ചു. ഓക്ലാന്‍ഡ് സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്ന തരുണ്‍ അസ്താന(25)യാണ് കൊല്ലപ്പെട്ടത്. ഓക്ലാന്‍ഡിലെ റസ്റ്റോറന്റിന് പുറത്ത് യുവതിയെ കമന്റടിച്ചെന്നാരോപിച്ചുണ്ടായ വാക്കു തര്‍ക്കത്തിനൊടുവിലാണ് തരുണിന് മര്‍ദ്ദനമേറ്റത്. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്താണ് തരുണിനെ ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രെന്‍വില്ലെ മക്ഫാര്‍ലാന്‍ഡ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മര്‍ദ്ദനത്തില്‍ റസ്റ്റോറന്റിന്റെ കല്പടവില് തലയിടിച്ചു വീണ തരുണിന്റെ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു.
https://www.facebook.com/Malayalivartha