ലോകത്ത് പ്രവാസികള്‍ക്ക് സംതൃപ്‌തിയുള്ള രാജ്യങ്ങളില്‍ 4 എണ്ണം ഗള്‍ഫ് രാജ്യങ്ങള്‍
ലോകത്ത് പ്രവാസികള്‍ക്ക് സംതൃപ്‌തിയോടെ കഴിയുന്ന 10 രാജ്യങ്ങളില്‍ 4 എണ്ണവും ജിസിസി രാജ്യങ്ങള്‍. എച്ച്.എസ്.ബി.സി 37 രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഏറ്റവും മികച്ച സൗകര്യങ്ങളും സാമ്പത്തിക ഭദ്രതയുമുള്ള പത്ത് രാജ്യങ്ങളെ തെരഞ്ഞെടുത്തത്. പട്ടികയില്‍ ആറാമതാണ് ഖത്തറിന്‍െറ സ്ഥാനം. ജി.സി.സിയില്‍ ഒന്നാം സ്ഥാനം ഒമാനാണ്. ഖത്തറിന് രണ്ടാം സ്ഥാനമാണുള്ളത്. യു.എ.ഇ ഒമ്പതാം സ്ഥാനത്തും സൗദി പത്താം സ്ഥാനത്തുമാണ്.
7,000 പേര്‍ പങ്കെടുത്ത സര്‍വേയില്‍ സാമ്പത്തിക നേട്ടങ്ങള്‍, ജീവിത നിലവാരം, കുട്ടികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍, ജീവിത ചെലവ് എന്നീ വിഷയങ്ങള്‍ പഠനവിധേയമാക്കിയാണ് പട്ടിക തയാറാക്കിയത്. ലോക തലത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതലായി പ്രവാസികളുടെ സാമ്പത്തിക മുന്നേറ്റത്തിനും ജീവിത ലക്ഷ്യങ്ങള്‍ നിറവേറുന്നതിനും കൂടുതല്‍ സാഹചര്യം ഒരുക്കുന്നത് ഗള്‍ഫ് മേഖലയിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്ഥിരതയുള്ള രാഷ്ട്രീയ കാലാവസ്ഥയും ജി.സി.സിയില്‍ തന്നെയാണ്. ലോകാടിസ്ഥാനത്തില്‍ ഉള്ളതിനേക്കാളും സുരക്ഷിതത്വം അനുഭവിക്കുന്നതും ഗള്‍ഫ് മേഖലയില്‍ തന്നെ.
https://www.facebook.com/Malayalivartha