നിരുപമ റാവുവിന്റെ ഔദ്യോഗിക ജീവിതത്തിന് തിരശീല
നിരുപമ റാവു ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചു. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ സ്ഥാനം വഹിച്ചുകൊണ്ടിരിക്കെയാണ് വിരമിക്കല്‍. വിദേശകാര്യസെക്രട്ടറി, ചൈനയിലെയും പെറുവിലെയും അംബാസഡര്‍, ശ്രീലങ്കയിലെ ഹൈക്കമ്മീഷണര്‍ തുടങ്ങിയ സുപ്രധാന പദവികള്‍ വഹിച്ചു.
ഇന്ത്യന്‍വിദേശകാര്യസര്‍വീസിലെ 1973 ബാച്ചുകാരിയാണ് നിരുപമ. വിയന്നയിലെ ഇന്ത്യന്‍ എംബസ്സിയിലായിരുന്നു ആദ്യനിയമനങ്ങളിലൊന്ന്. 1981-ല്‍ ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ ഫസ്റ്റ് സെക്രട്ടറിയായി. ഇന്ത്യയുടെ ചൈനാബന്ധത്തെക്കുറിച്ച് അവര്‍ ആഴത്തില്‍ പഠിച്ചു. 1988-ല്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ചൈന സന്ദര്‍ശിച്ചപ്പോള്‍ നിരുപമയും ഔദ്യോഗികസംഘത്തിലുണ്ടായിരുന്നു. പിന്നീട് വാഷിങ്ടണിലെയും മോസ്‌കോയിലെയും ഇന്ത്യന്‍ എംബസ്സികളില്‍ പ്രവര്‍ത്തിച്ചു.
നിരുപമ ആദ്യമായി അംബാസഡറാവുന്നത് പെറുവിലാണ്. 2001-ല്‍ ഇന്ത്യന്‍ വിദേശമന്ത്രാലയത്തിലെ ആദ്യ വനിതാവക്താവായി. 2004-ല്‍ ശ്രീലങ്കയിലെ ഹൈക്കമ്മീഷണറായി നിയമിതയായി. 2006-ല്‍ ചൈനയിലെ ആദ്യ ഇന്ത്യന്‍ വനിതാ അംബാസഡറായി. 2009 ആഗസ്ത് ഒന്നിന് ശിവശങ്കര്‍ മേനോനില്‍നിന്ന് വിദേശകാര്യസെക്രട്ടറിപദം ഏറ്റെടുത്തു. പിന്നീടാണ് അമേരിക്കയില്‍ അംബാസഡറാവുന്നത്. ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ എസ്. ജയ്ശങ്കറായിരിക്കും ഇനി അമേരിക്കയിലെ അംബാസഡര്‍.
https://www.facebook.com/Malayalivartha