എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി താഴെയിറക്കി
മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെയിറക്കി. ഡല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യാ വിമാനം ഉസ്‌ബെക്കിസ്ഥാന്‍ തലസ്ഥാനമായ താഷ്‌കണ്ടിലാണ് ഇറക്കിയത്.
പുലര്‍ച്ചെ 1.30 ന് ഡല്‍ഹിയില്‍ നിന്നും 241 യാത്രക്കാരുമായി പോയ ബോയിംഗ് 777 നോണ്‍സ്റ്റോപ് വിമാനമാണ് വഴിതിരിച്ചുവിട്ടത്. യാത്രക്കാരന് അസുഖം പിടിപെട്ടതിനെ തുടര്‍ന്നായിരുന്നു സംഭവം.
ഉസ്‌ബെക്കിസ്ഥാന്റെ വ്യോമമേഖലയിലൂടെ പറക്കുമ്പോഴായിരുന്നു ജീവനക്കാര്‍ പൈലറ്റിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പൈലറ്റ് താഷ്‌കെന്റ് അന്താരാഷ്‌ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് ലാന്‍ഡിംഗിനുള്ള അനുമതി തേടുകയായിരുന്നു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 ഓടെ വിമാനം താഷ്‌കണ്ടില്‍ ലാന്‍ഡ് ചെയ്‌തു. തുടര്‍ന്ന് അസുഖ ബാധിതനായ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി. ഉസ്‌ബെക്കിസ്ഥാനില്‍ എയര്‍ ഇന്ത്യയുടെ ഓഫീസ് ഇല്ലാത്തതിനാല്‍ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് സൗകര്യങ്ങള്‍ ഒരുക്കിയത്.
https://www.facebook.com/Malayalivartha