ദേശീയ ദിനത്തോടനുബന്ധിച്ച് വിമാനക്കമ്പനികള്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു
നാല്പത്തിമൂന്നാം ഒമാന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ വിമാനക്കമ്പനികള്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ അധീനതയിലുള്ള ഒമാന്‍ എയര്‍ മസ്കത്തില്‍നിന്നുള്ള എല്ലാ സെക്ടറിലേക്കും 18 ശതമാനം ഇളവ് നല്കി. ചില സെക്ടറുകളില്‍ നവംബര്‍ 30ന് മുമ്പ് യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. ഗള്‍ഫ് എയറും ഒമാനില്‍നിന്നുള്ള സര്‍വീസുകള്‍ക്ക് ഇളവ് അനുവദിച്ചു.
ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട്, ഇസ്തംബൂള്‍, ബഹ്റൈന്‍, ദമ്മാം, റിയാദ്, ദോഹ, കുവൈത്ത്, കറാച്ചി, ലാഹോര്‍, ഇസ്ലാമബാദ്, പെഷവാര്‍, ബാങ്കോക്ക്, അഡിസ് അബാബ, ഖാര്‍ത്തൂം, കെയ്റോ, അമ്മാന്, ബെയ്റൂത്ത് എന്നിവിട്ടങ്ങളിലേക്കാണ് ഇളവ് പ്രഖ്യാപിച്ചത്. നവംബര്‍ 25ന് മുമ്പ് യാത്ര ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
ശ്രീലങ്കന്‍ എയര്‍, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേസ് തുടങ്ങിയ വിമാനക്കമ്പനികളും ചെറുതും വലുതുമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ചില വിമാനക്കമ്പനികള്‍ ഓഫറുകള്‍ നവംബര്‍ അവസാനത്തേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്. ഇനിയുള്ള ദിനങ്ങള്‍ ആഘോഷങ്ങളുടെയും ഓഫറുകളുടെയും ദിനമായിരിക്കും.
https://www.facebook.com/Malayalivartha