ഡല്‍ഹിയില്‍ മൂന്ന് മണിക്കൂര്‍ ഇടവിട്ട് നാല് ഭൂചലനങ്ങള്‍; പരിഭ്രാന്തരായി ജനങ്ങള്‍
തലസ്ഥാനത്ത് മൂന്ന് മണിക്കൂര്‍ ഇടവിട്ട് നാല് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. ഡല്‍ഹിയിലും ഗുഡ്‌ഗാവ്, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും ആളുകള്‍ പരിഭ്രാന്തരായി വീടുവിട്ടിറങ്ങി.
അര്‍ധരാത്രി പിന്നിട്ടശേഷം 12.41 നായിരുന്നു ആദ്യ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
അതേസമയം ഹരിയാനയിലെ ഗുഡ്‌ഗാവിന് സമീപം മനേസറിന് തെക്കു-കിഴക്കാണ് തുടര്‍ന്നുണ്ടായ ഭൂചലനങ്ങളുടെ പ്രഭവകേന്ദ്രമെന്ന് ഭൗമശാസ്‌ത്ര കേന്ദ്രം അറിയിച്ചു. പരിഭ്രാന്തരായി വീടിനു പുറത്തിറങ്ങിയ ആളുകള്‍ ഏറെ നേരം കഴിഞ്ഞാണ് വീടുകളിലേക്ക് മടങ്ങാന്‍ തയാറായത്.
ഭുചലനത്തില്‍ ആശങ്കവേണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സെപ്‌റ്റംബറില്‍ പാക്കിസ്ഥാനില്‍ ഉണ്ടായ ഭൂചലനം ഡല്‍ഹിയിലും അനുഭവപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha