പണം തട്ടിപ്പിന്റെ ഇ-വഴി, പ്രവാസികള്‍ ജാഗ്രതൈ
ലോകംതന്നെ വിരല്‍ത്തുമ്പില്‍ ആയിരിക്കുന്ന ഈ കാലത്ത് സാമ്പത്തിക ഇടപാടുകള്‍ ഏറെ ലളിതവും സുതാര്യവുമായി. ഇന്ന് പല ബിസിനസുകളും നടക്കുന്നത് ഇമെയില്‍ വഴിയും ഓണ്‍ലൈന്‍ വഴിയുമൊക്കെയാണ്. വളരെ സമയലാഭവും വിശ്വസ്‌തതയും ഒക്കെ ഇതിന് വളരെപ്പെട്ടെന്ന് അംഗീകാരവും നേടിക്കൊടുത്തു. എന്നാല്‍ അതോടൊപ്പം തന്നെ അതില്‍ ഒളിഞ്ഞിരിക്കുന്ന കബിളിപ്പിക്കലുള്‍ പലരും കാണാതെ പോയി.
തുടര്‍ന്നാണ് ഇമെയില്‍ ഹാക്ക് ചെയ്‌ത് പണം തട്ടുന്നെന്ന വാര്‍ത്തകളും വന്നത്. ഈ വാര്‍ത്തകളെല്ലാം നടന്നത് വിദേശങ്ങളിലായതിനാല്‍ പ്രവാസികള്‍ അധികം ആശങ്കപ്പെട്ടുമില്ല. എന്നാല്‍ കഴിഞ്ഞ ദിവസം മലയാളികളായ കശുവണ്ടി വ്യാപാരികളുടെ ഇമെയില്‍ ഹൈജാക്ക് ചെയ്‌ത് കോടികള്‍ തട്ടിയതായുള്ള വാര്‍ത്ത പുറത്തു വന്നത് പ്രവാസികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
കൊല്ലത്തെ കശുവണ്ടി വ്യാപാരികളുടെ 3.75 കോടി രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്. ഇടനിലക്കാരന്റെ ഇമെയില്‍ ഹാക്ക് ചെയ്‌താണ് ഇന്റര്‍നെറ്റ് തട്ടിപ്പുസംഘം ഇത്രയും പണം കൈക്കലാക്കിയത്.
അമേരിക്കന്‍ കമ്പനിയായ റെഡ് റിവര്‍ ഫുഡ്‌സ് എന്ന കമ്പനിയിലേക്ക് അയച്ച മൂന്ന് കണ്ടെയ്‌നര്‍ കശുവണ്ടി പരിപ്പിന്റെ പണം കിട്ടാതെ വന്നതിനെ തുടര്‍ന്ന് ഉടമയായ പ്രദീപ് ഡി നായര്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്റര്‍നെറ്റ് തട്ടിപ്പ് അറിയുന്നത്.
താന്‍ എങ്ങനെ കബളിക്കപ്പെട്ടു എന്ന കാര്യം പ്രദീപ് ഡി നായര്‍ മലയാളി വാര്‍ത്തയോട് വിവരിച്ചു.
സാധാരണ ചരക്ക് പരിശോധിച്ച ശേഷം അമേരിക്കന്‍ കമ്പനി പണം അയക്കാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ കിട്ടേണ്ടതായ പണം വൈകിയതിനെതുടര്‍ന്ന് കമ്പനിയുമായി ബന്ധപെട്ടപ്പോള്‍ പണം അയച്ചു എന്ന വിവരമാണ് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് നടന്നതായി അറിയുന്നത്. ഇടനിലക്കാരനായ കൊല്ലം സ്വദേശി സജിത്തിന്റെ ഇമെയില്‍ ഹാക്ക് ചെയ്‌തായിരുന്നു തട്ടിപ്പ്. ചരക്കിന്റെ പണം ഹോങ്കോങ്ങിലെ ബാങ്കിലേക്ക് അയക്കാന്‍ അമേരിക്കന്‍ കമ്പനിക്ക് തട്ടിപ്പുകാര്‍ ഇമെയില്‍വഴി നിര്‍ദേശം നല്‍കുകയായിരുന്നു.
രണ്ടേകാല്‍ കോടി രൂപയാണ് ഈ തട്ടിപ്പിലൂടെ പ്രദീപിന് നഷ്ടമായത്.
കൊല്ലത്തെ തന്നെ നജീം കാഷ്യൂസ് ഉടമയ്‌ക്കും ഇത്തരത്തില്‍ ഒന്നരകോടിയോളം രൂപ നഷ്ടമായി.
കൂടുതല്‍പേരെ ഇത്തരത്തില്‍ കബളിപ്പിക്കാനുള്ള ശ്രമം നടന്നതായി സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ പുതിയ അക്കൗണ്ടിലേക്ക് പണമയക്കാനുള്ള സന്ദേശം ലഭിച്ച പല കമ്പനികളും ഇടനിലക്കാരെ നേരിട്ട് വിളിച്ചതോടെ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നില്ല.
മലേഷ്യയില്‍ നിന്നുള്ള ഹാക്കേഴ്‌സാണ് തട്ടിപ്പിന് പിന്നിലെന്നാണ് നിഗമനം. കേരളത്തില്‍ നിന്നുളള ആര്‍ക്കെങ്കിലും തട്ടിപ്പില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അന്യരാജ്യങ്ങളില്‍ വിയര്‍പ്പൊഴുക്കി നേടുന്ന നാലു കാശ് കുടുംബത്തിലേക്കയ്‌ക്ക് എങ്ങനെ സുരക്ഷിതമായി അയയ്‌ക്കാന്‍ കഴിയുമെന്ന ആശങ്കയിലാണ് പ്രവാസികകള്‍.
ഇവരുടെ പണവും സൈബര്‍ തട്ടിപ്പുകാര്‍ തട്ടാന്‍ ഏറെ സാധ്യതയെന്നാണ് പറയപ്പെട്ടുന്നത്. അതിനാല്‍ തന്നെ ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികളും ഇത്തരത്തില്‍ കബളിപ്പിക്കപെട്ടിട്ടുണ്ടോ എന്നും സൈബര്‍ സെല്‍ അന്വേഷിച്ചു വരികയാണ്.
ഇമെയിലും ഓണ്‍ലൈനുമെല്ലാം പ്രവാസികള്‍ക്ക് ഒഴിച്ചുനിര്‍ത്താന്‍ കഴിയില്ല. എങ്ങനെ സുരക്ഷിതമായി സാമ്പത്തിക ഇടപാട് നടത്താമെന്ന് കണ്ടെത്തുകയാണ് വേണ്ടത്.
അടുത്തിടെ ഗള്‍ഫില്‍ നടന്ന സമാന സംഭവം കൂടി വായിക്കുക
ഇ-മെയില്‍ ഹാക്ക് ചെയ്‌ത് ഒരു കോടിയോളം രൂപ തട്ടിയെടുത്തു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha