യുഎസ് ഭരണ തലപ്പത്തേക്ക് രണ്ട് ഇന്ത്യന്‍ വംശജര്‍
യുഎസ് ഭരണ തലപ്പത്തേക്ക് രണ്ട് ഇന്ത്യന്‍ വംശജരെ കൂടി പ്രസിഡന്റ് ബരാക് ഒബാമ നാമനിര്‍ദേശം ചെയ്തു. ഡോ. വിവേക് മൂര്‍ത്തി, നടന്‍ കാള്‍പെന്‍ സുരേഷ് മോഡി എന്നിവരെയാണ് ഒബാമ നിര്‍ദേശിച്ചിരിക്കുന്നത്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ തലവനായ ഡോ.മൂര്‍ത്തിയെ സര്‍ജന്‍ ജനറലായാണ് ഒബാമ നിര്‍ദേശിച്ചിരിക്കുന്നത്. ഇവരുടെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനും ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയുമായിരിക്കും ഡോ.മൂര്‍ത്തി. നാലുവര്‍ഷമാണ് പുതിയ പദവിയില്‍ ഡോ.മൂര്‍ത്തിയുടെ കാലാവധി.
പ്രമുഖ നടനും വൈറ്റ് ഹൗസ് മുന്‍ ജീവനക്കാരനുമായ കാള്‍പെന്‍ സുരേഷ് മോഡിയെ പ്രസിഡന്റിന്റെ കലാ-സാഹിത്യ മാനവിക വിഷയങ്ങള്‍ക്കുള്ള സമിതിയിലേക്കാണ് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ആദ്യ ഒബാമ സര്‍ക്കാരില്‍ വൈറ്റ് ഹൗസ് ജീവനക്കാരായ മോഡി, ഒബാമയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ്.
https://www.facebook.com/Malayalivartha