ഖത്തറില്‍ സന്ദര്‍ശകവിസയില്‍ എത്തുന്നവര്‍ക്കും ആര്യോഗ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കും
ദേശീയ ഇന്‍ഷറൂന്‍സ് പദ്ധതിയുടെ ഭാഗമായി ഖത്തറില്‍ സന്ദര്‍ശകവിസയില്‍ എത്തുന്നവര്‍ക്കും ആര്യോഗ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. സന്ദര്‍ശക വിസക്കായി അപേക്ഷിക്കുമ്പോള്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തതിന്റെ രേഖകള്‍ ഹാജരാക്കണം. വിസ ആവശ്യമില്ലാതെ രാജ്യത്ത് സന്ദര്‍ശനം നടത്താവുന്ന ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ഓണ്‍ അറൈവല്‍ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്നവരും പ്രവേശന പോയന്റില്‍ വെച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് രേഖ ഹാജരാക്കണം.
സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് എമര്‍ജന്‍സി, ആക്സിഡന്റ് എന്നീ ഘട്ടങ്ങളില്‍ മാത്രമെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുകയുളളൂ. സന്ദര്‍ശക വിസയില്‍ എത്തിയവര്‍ സന്ദര്‍ശന കാലവധി ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ദീര്‍ഘിപ്പിക്കുന്ന കാലത്തേക്കുളള ആരോഗ്യ ഇന്‍ഷൂറന്‍സും പുതുക്കിയിരിക്കണം. 2015ല്‍ ദേശീയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പൂര്‍ത്തിയാവുതോടെയാണ് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്ന നിയമം പ്രാബല്യത്തില്‍ വരിക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha