പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി
പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ഈടാക്കാന്‍ നിര്‍ദേശം. ഒമാന്‍ ശൂറാ കൗണ്‍സില്‍ ധനകാര്യ കമ്മിറ്റി നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചു. രാജ്യത്തെ ഒന്നര ദശലക്ഷം പ്രവാസികളെ നികുതി തീരുമാനം ബാധിക്കും. രാജ്യത്തെ സമ്പദ് വ്യവസ്ഥയിലെ സമ്മര്‍ദങ്ങള്‍ നേരിടുന്നതിന്‍െറ ഭാഗമായാണ് കമ്മിറ്റി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. വിവിധയിനത്തിലുള്ള സര്‍ക്കാര്‍ ഫീസ് വര്‍ധിപ്പിക്കണമെന്നും ധനകാര്യ കമ്മിറ്റി നല്‍കിയ ശിപാര്‍ശയില്‍ പറയുന്നു.
ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട് പ്രകാരം 2012ല്‍ പ്രവാസികള്‍ നാട്ടിലേക്കയച്ചത് 3.1 ബില്യന്‍ റിയാല്‍ (8.1 ഡോളര്‍) ആണ്. 2011നെ അപേക്ഷിച്ച് 12.1 ശതമാനമാണ് വര്‍ധന. ഇതനുസരിച്ച് രണ്ട് ശതമാനം നികുതി ഈടാക്കിയാല്‍ 62 ദശലക്ഷം റിയാല്‍ പ്രതിവര്‍ഷം പ്രവാസികളില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കും.
പ്രവാസികള്‍ക്ക് കൂടുതല്‍ സാമ്പത്തിക ഭാരമുണ്ടാവുകയും അവരെ നിയമിക്കുന്നതിന് കൂടുതല്‍ ചെലവുണ്ടാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ സ്വദേശിവത്കരണം എളുപ്പത്തിലാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നുണ്ട്.
2013 സെപ്റ്റംബറില്‍ യു.എ.ഇ ഇത്തരമൊരു നികുതി ഏര്‍പ്പെടുത്താന്‍ ആലോചന നടത്തിയിരുന്നു. സൗദിയിലും പ്രവാസിപ്പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, ഇരു രാജ്യത്തും ഇത് നടപ്പായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha