ഇനി യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് വിളിക്കാം 17 പൈസയ്‌ക്ക്
യുഎഇയിലെ ലാന്‍ഡ് ഫോണില്‍ നിന്നും ഇനി ഇന്ത്യയിലേക്ക് വളരെ കുറഞ്ഞ ചെലവില്‍ വിളിക്കാം. സെക്കന്‍ഡിന് ഒരു ഫില്‍സ് മാത്രമേ ആകൂ. അതായത് സെക്കന്‍ഡിന് ഏതാണ്ട് 17 പൈസമാത്രമേ ആകുകയുള്ളൂ. ഒരുമിനിറ്റ് ഇന്ത്യയിലേക്ക് സംസാരിക്കുന്നതിന് വെറും 10 രൂപ 20 പൈസയേ ആകുകയുള്ളൂ.
ലാന്‍ഡ് ഫോണില്‍ നിന്ന് ഇന്ത്യയിലേക്ക് വിളിക്കുന്നതിന് സെക്കന്‍ഡിന് ഒരു ഫില്‍സ് ഈടാക്കുന്ന പദ്ധതി ഇത്തിസാലാത്ത് ആരംഭിച്ചു. ഇ-ലൈഫ് ഉപഭോക്താക്കള്‍ക്കും ലാന്‍ഡ്ലൈന്‍ മാത്രമുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഇതു ലഭ്യമാകും.
ഇന്ത്യക്ക് പുറമെ പാകിസ്താന്‍, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ളാദേശ്, ബ്രിട്ടന്‍, യുഎസ്, കാനഡ, ഈജിപ്ത്, ജോര്‍ദാന്‍, ഒമാന്‍, ഫ്രാന്‍സ്, റഷ്യ എന്നിവിടങ്ങളിലേക്കും സെക്കന്‍ഡിന് ഒരു ഫില്‍സ് നിരക്കില്‍ വിളിക്കാനാകും. പ്രതിമാസ വാടക 39 ദിര്‍ഹമാണ്. ഈ നിരക്ക് 24 മണിക്കൂറും ലഭ്യമാണ്. നിലവിലുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും 125 എന്നു ഡയല്‍ ചെയ്തു പുതിയ പ്ളാനില്‍ ചേരാം. അല്ലാത്തവര്‍ക്കു പഴയ നിരക്കായിരിക്കും ഈടാക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha