പ്രവാസികള്‍ നാട്ടിലയയ്‌ക്കുന്ന പണത്തിന് നികുതി ഈടാക്കില്ല
ഒമാനിലെ ഒന്നര ലക്ഷത്തോളം പ്രവാസികളെ നേരിട്ടു ബാധിക്കുന്ന തീരുമാനം ഉടന്‍ നടപ്പാക്കില്ലെന്ന് ഒമാന്‍ മന്ത്രി. പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കണമെന്ന ശൂറാ കൗണ്‍സിലിന്റെ ശിപാര്‍ശ അടുത്ത ബജറ്റില്‍ നടപ്പാക്കില്ളെന്ന് ധനകാര്യമന്ത്രി ദര്‍വീശ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി. പ്രകൃതിവാതകത്തിന് നികുതി ഈടാക്കുന്ന കാര്യവും മന്ത്രി തള്ളി.
ഇത്തരം നയങ്ങള്‍ നടപ്പാക്കുന്നതിന് ദീര്‍ഘ കാലത്തെ നടപടികള്‍ ആവശ്യമാണ്. ആഴത്തിലുള്ള പഠനവും വിശദമായ കൂടിയാലോചനയും ഇക്കാര്യത്തിലുണ്ടാവേണ്ടതുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കണം. ഇവ വളരെയധികം വൈകാരികമായ വിഷയങ്ങളാണ്. വിഷയം സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഇപ്പോള്‍ ഇത് നടപ്പാക്കേണ്ട സമയമല്ലെന്നും ശൂറാ കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്. ശിപാര്‍ശകള്‍ എപ്പോഴാണ് നടപ്പാക്കുകയെന്ന് പറയാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണം മൂലധനമാണോ അതില്‍നിന്നുള്ള ലാഭമാണോ എന്ന് കൃത്യമായി നിര്‍ണയിക്കാനാവില്ല. അതിനാല്‍ ഇക്കാര്യം കൂടുതല്‍ പഠനവിധേയമാക്കി രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് ഗുണകരമായ തീരുമാനം കൈക്കൊള്ളേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടത്തുന്നതിന് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ഈടാക്കണമെന്നും പ്രകൃതിവാതകത്തിന് നികുതി ചുമത്തണമെന്നും ശൂറാ കൗണ്‍സില്‍ സര്‍ക്കാറിന് നേരത്തെ ശിപാര്‍ശ സമര്‍പ്പിച്ചിരുന്നു.
പ്രവാസിപ്പണത്തിന് നികുതി ഏര്‍പ്പെടുത്തുകയാണെങ്കില്‍ രാജ്യത്തെ ഒന്നര ദശലക്ഷം പ്രവാസികളെ ബാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha