ഒരു പ്രവാസിയുടെ ദുരന്തം, ഖത്തര്‍ സ്‌പോണ്‍സര്‍ സൗദി പൗരനു 13000 റിയാലിന് വിറ്റ മലയാളി യുവാവ് നാട്ടില്‍ തിരിച്ചെത്തി
ഖത്തറിലെ സ്പോണ്‍സര്‍ സൗദി സുഹൃത്തിന് വിറ്റ മലയാളി യുവാവ് യാതനകള്‍ക്കൊടുവില്‍ നാട്ടിലെത്തി. കഴിഞ്ഞവര്‍ഷം ഖത്തറില്‍ ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയ മലപ്പുറം താനൂര്‍ സ്വദേശി കോയലിന്റെ വീട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ യൂനുസാണ് (36) മാസങ്ങളോളം തീ തിന്ന് മരുഭൂമിയില്‍ അടിമയെപ്പോലെ കഴിഞ്ഞത്.
എട്ടുമാസം ഖത്തറില്‍ ജോലി ചെയ്ത യൂനുസ് സ്പോണ്‍സറുമായി തെറ്റിയതാണ് ദുരിതങ്ങള്‍ക്ക് കാരണമായത്. പക മൂത്ത സ്പോണ്‍സര്‍ സൗദിയിലുള്ള സുഹൃത്തിന് 13000 റിയാലിന് വില്‍ക്കുകയായിരുന്നു.
എവിടേക്കാണെന്ന് പറയാതെ വാഹനത്തില്‍ കയറ്റിക്കൊണ്ടുവന്ന് സൗദി-ഖത്തര്‍ അതിര്‍ത്തി കടത്തിയ പുതിയ അറബിയുടെ മരുഭൂമിയിലുള്ള കൃഷിത്തോട്ടത്തിലേക്കാണ് കൊണ്ടുപോയത്. ഒട്ടകം, ആട് എന്നിവയെ പരിപാലിക്കലായിരുന്നു ജോലി. ഭക്ഷണവും കുടിവെള്ളവുമില്ലാതെ വിശ്രമമില്ലാത്ത കഠിനജോലി ചെയ്തു തളര്‍ന്നു. ഇങ്ങനെ 11 ദിവസമാണ് കഴിഞ്ഞത്.
ഇതിനിടെ കൃഷിത്തോട്ടത്തിലേക്ക് വെള്ളം കൊണ്ടുവരുന്ന സുഡാനി രക്ഷപ്പെടാനുള്ള വഴി കാട്ടിക്കൊടുത്തു. ദിവസങ്ങളോളം മരുഭൂമിയിലൂടെ നടന്നു.
വഴിയില്‍ കണ്ടുമുട്ടിയ സ്വദേശി പൗരന്‍ ദയനീയാവസ്ഥ കണ്ടറിഞ്ഞ് വാഹനത്തില്‍ കയറ്റി അല്‍അഹ്സക്ക് സമീപം ചെറുപട്ടണത്തിലെത്തിച്ചു. റിയാദിലെത്തിയാല്‍ തന്റെ നാട്ടുകാരുണ്ടെന്നും അവര്‍ സഹായിക്കുമെന്നും പറഞ്ഞപ്പോള്‍ റിയാദിലേക്കുള്ള യമനി പൗരന്റെ ട്രെയിലറില്‍ കയറ്റിവിട്ടു.
ഡ്രൈവറുടെ സീറ്റിനടിയിലുള്ള പെട്ടിയില്‍ കയറിക്കിടന്നാണ് ചെക്ക്പോസ്റ്റുകളിലെ പരിശോധകരുടെ കണ്ണുവെട്ടിച്ചത്. ബത്ഹയിലെത്തി ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തകരോട് തന്റെ ദുരിതങ്ങള്‍ പറഞ്ഞു.
അനധികൃത താമസക്കാര്‍ക്കുള്ള ഇളവുകാലമായതിനാല്‍ ഇന്ത്യന്‍ എംബസിയില്‍നിന്ന് ഔട്ട്‌പാസ് കിട്ടി. എന്നാല്‍ ഖത്തറിലെ വിസയിലെത്തുകയും അവിടെ നിയമാനുസൃതം തിരിച്ചറിയല്‍ കാര്‍ഡും വര്‍ക്ക് പെര്‍മിറ്റും ഡ്രൈവിങ് ലൈസന്‍സും നേടുകയും ചെയ്ത യൂനുസിന് സൗദിയില്‍നിന്ന് രക്ഷപ്പെടല്‍ അത്രയെളുപ്പമായിരുന്നില്ല.
ഇതിനിടയില്‍ ഇളവുകാലം അവസാനിച്ചു. ഗത്യന്തരമില്ലാതെ റിയാദിലെ ഖത്തര്‍ എംബസി മുഖാന്തിരം ഖത്തറിലെ സ്പോണ്‍സറെ ബന്ധപ്പെട്ട് പ്രശ്നപരിഹാരം തേടി.
ഒരു പരിഹാരവും കാണാതെ അയാള്‍ യൂനുസിനെ സൗദി സുരക്ഷാവിഭാഗം പിടികൂടിയ അനധികൃതരായ ഇത്യോപ്യക്കാരെ താമസിപ്പിച്ച താല്‍ക്കാലിക ക്യാമ്പിലുപേക്ഷിച്ച് സ്ഥലംവിട്ടു.
കൈയിലുള്ള ഇന്ത്യന്‍ എംബസിയുടെ ഔട്ട്‌പാസ് കാണിച്ചും ദയനീയാവസ്ഥ പറഞ്ഞും യൂനുസ് 12മണിക്കൂറിനുശേഷം അവിടെനിന്ന് രക്ഷപ്പെട്ടു. യൂനുസിന്റെ ദയനീയാവസ്ഥ ബോധ്യപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ മുന്‍കൈയെടുത്ത് എക്സിറ്റ് അനുവദിക്കുകയുമായിരുന്നു.
അങ്ങനെ നീണ്ട ദുരിതത്തില്‍നിന്ന് രക്ഷപ്പെട്ട് ഐ.സി.എഫ് നല്‍കിയ സൗജന്യ വിമാന ടിക്കറ്റില്‍ ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha