അമേരിക്കയില്‍ മഞ്ഞുവീഴ്‌ച; 3 മരണം
മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് അമേരിക്കയില്‍ 3 മരണം. ടെക്‌സസ് - മെക്‌സിക്കോ അതിര്‍ത്തിയില്‍ നിന്ന് വടക്ക് കിഴക്ക് ഒഹിയോ താഴ് വര വരെയാണ് മഞ്ഞുവീഴ്ച. ഡാലസിലാണ് ദുരന്തം രൂക്ഷമായിരിക്കുന്നത്. അര്‍ക്കന്‍സസിലും കെന്റിക്കിയിലും സ്ഥിതി രൂക്ഷമാണ്. 1900 വിമാനസര്‍വീസുകള്‍ റദ്ദാക്കി. പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.
ഡാലസില്‍ നിന്ന് 267,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റോഡുകള്‍ മഞ്ഞുവീണ് കിടക്കുന്നതിനാല്‍ ആള്‍ക്കാരെ ഹെലികോപ്റ്റര്‍ വഴിയാണ് പുനരധിവാസ കേന്ദ്രത്തിലെത്തിക്കുന്നത്. മഞ്ഞിനൊപ്പമുണ്ടായ ശക്തിയേറിയ കാറ്റിലാണ് മൂന്നുപേര്‍ മരിച്ചത്. മരിച്ചവരില്‍ ഒരാള്‍ മിസോറിയിലെ ഗ്രാന്‍ബി പ്രവിശ്യയുടെ മേയറാണ്. മേയര്‍ റൊനാള്‍ഡ് അര്‍നാല്‍ (64) സഞ്ചരിച്ചിരുന്ന കാര്‍ കാറ്റില്‍പ്പെട്ട് മരത്തിനും മഞ്ഞുപാളിക്കുമിടയില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്
https://www.facebook.com/Malayalivartha