മൂന്നര വര്‍ഷം മുമ്പ് കാണാതായ മലയാളിയെ കണ്ടെത്തി
കുവൈത്തില്‍ ജോലി ചെയ്യവെ മൂന്നര വര്‍ഷം മുമ്പ് കാണാതായ മലയാളിയെ കണ്ടെത്തി. പെരിങ്ങത്തൂര്‍ തിയണ്ടങ്കടത്തില്‍ മൂസയെ (50) ആണ് മലയാളികളുടെ സഹായത്തോടെ കണ്ടത്തിയത്.
ഹവല്ലിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരവെ പൊടുന്നനെ ഒരുദിവസം മൂസയെ കാണാതാവുകയായിരുന്നു. ഈ വാര്‍ത്ത വായിച്ച ഹവല്ലി ശാറെ ഉസ്മാനില്‍ ഉസ്മാന്‍ മസ്ജിദിനടുത്ത ഖൈറുല്‍ വഫീര്‍ ബഖാല നടത്തുന്ന കൊയിലാണ്ടി സ്വദേശി യൂസുഫും കാഞ്ഞങ്ങാട് സ്വദേശി അബ്ദുല്ലയുമാണ് മൂസയെ കണ്ടത്തൊന്‍ സഹായിച്ചത്. സമീപത്തുള്ള തമിഴ് വംശജര്‍ നടത്തുന്ന ഹോട്ടല്‍ അക്ബറില്‍ ഡെലിവറിമാനായി ജോലി ചെയ്തുവരികയായിരുന്നു മൂസ. പത്രത്തില്‍ വന്ന ഫോട്ടോയില്‍നിന്ന് വ്യത്യസ്തനായി മീശ വടിച്ച് തൊപ്പിവെച്ച നിലയിലായുന്നു മൂസയെങ്കിലും ഇവര്‍ക്ക് തിരിച്ചറിയാനായി.
ഒന്നര വര്‍ഷം മുമ്പ് ഈ ഹോട്ടലില്‍ ജോലിക്കത്തിയ ഇയാള്‍ നാടിനെ കുറിച്ചോ വീട്ടുകാരെ കുറിച്ചോ ഒന്നും വ്യക്തമായി പറഞ്ഞിരുന്നില്ല. വാര്‍ത്ത വായിച്ചപ്പോള്‍ തങ്ങളുടെ കടയില്‍ വരുന്ന മൂസ കാണാതായ മൂസ തന്നെയാണെന്ന് ഏറക്കുറെ ഉറപ്പിച്ച അബ്ദുല്ലയും യൂസുഫും വാര്‍ത്തയില്‍ കൊടുത്തിരുന്ന നമ്പറില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ചു.
തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് അബൂഹലീഫയിലെ ഹോട്ടലില്‍ ജോലി ചെയ്യുന്ന സുഹൃത്ത് മൂസയും കൂട്ടുകാരും എത്തിയാണ് മൂസയെ തിരിച്ചറിഞ്ഞത്.
ആദ്യം അടുക്കാന്‍ കൂട്ടാക്കാതിരുന്ന മൂസ ഒടുവില്‍ വഴങ്ങി. നാല് വര്‍ഷം മുമ്പ് കുവൈത്തിലത്തെിയ മൂസ ആദ്യ ആറു മാസം വീട്ടുകാരുമായി ബന്ധപ്പെടുകയും പണമയക്കുകയുമൊക്കെ ചെയ്തിരുന്നു.
പിന്നീട് പല കാര്യങ്ങള്‍ക്ക് പണം മുടക്കിയതോടെ സാമ്പത്തിക പ്രയാസപ്പെട്ടതോടെ വീട്ടുകാരും നാടുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് മൂസ പറയുന്നത്. ബന്ധുക്കളൊന്നും തനിക്കൊപ്പം നില്‍ക്കുന്നില്ല എന്നുകൂടി തോന്നിയതുകൊണ്ടാണ് ആരെയും ബന്ധപ്പെടാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മൂന്നര വര്‍ഷമായി നാട്ടിലത്തുകയോ വീട്ടുകാരെ ഫോണ്‍ വിളിക്കുകയോ ചെയ്തിട്ടില്ലാത്ത മൂസയെ കൊണ്ട് സുഹൃത്ത് മൂസ നാട്ടിലേക്ക് വിളിപ്പിക്കുകയും ഭാര്യയും മക്കളുമായി സംസാരിപ്പിക്കുകയും ചെയ്തു. എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ കുടുംബനാഥനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഭാര്യയും രണ്ട് പെണ്‍മക്കളും.
https://www.facebook.com/Malayalivartha