ദുബായില്‍ സാലിക് ഫീസ് അഞ്ച് ദിര്‍ഹമായി ഉയര്‍ത്താന്‍ സാധ്യത
2014-ല്‍ ദുബായില്‍ സാലിക് ഫീസ് അഞ്ച് ദിര്‍ഹമായി ഉയര്‍ത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. റോഡുകളിലെ വാഹനപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ ആര്‍.ടി.എ. നടപ്പാക്കുന്ന വിവിധ പദ്ധതികളിലൊന്നാണ് സാലിക് ഫീസ്‌വര്‍ധന. ഇതു കൂടാതെ, നോല്‍ കാര്‍ഡ് വഴിയുള്ള പൊതുഗതാഗത യാത്രാനിരക്ക് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ദൈനംദിനയാത്രയ്ക്കുള്ള സാധാരണ നോല്‍ കാര്‍ഡ് വഴിയുള്ള യാത്രയ്ക്കാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.
പ്രതിവിധിയായി പ്രതിമാസ, പ്രതിവര്‍ഷ കാര്‍ഡുകള്‍ പുറത്തിറക്കാനും പദ്ധതിയുണ്ട്. നിശ്ചിത കാലത്തേക്ക് എടുക്കുന്ന ഇത്തരം കാര്‍ഡുകളുടെ ഉപയോഗത്തിന് പരിധിയില്ല. ഇതിനായി പ്രതിവര്‍ഷ, പ്രതിമാസ, ചതുര്‍മാസ നോല്‍കാര്‍ഡുകള്‍ വിപണിയിലിറക്കും.
https://www.facebook.com/Malayalivartha