ദുബൈയില്‍ കെട്ടിട വാടക വന്‍തോതില്‍ കൂട്ടാന്‍നീക്കം
ദുബൈയില്‍ കെട്ടിട വാടക വന്‍തോതില്‍ കൂട്ടാന്‍നീക്കം. മലയാളി കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്ന കറാമ, ബര്‍ദുബൈ, ദേര, സത്വ, ഖിസൈസ്, ഇന്‍റര്‍നാഷണല്‍ സിറ്റി പോലുള്ള സ്ഥലങ്ങളില്‍ ജനുവരി മുതല്‍ വാടക ഗണ്യമായി കൂട്ടുമെന്ന് കാണിച്ച് സ്വകാര്യ കെട്ടിട ഉടമകള്‍ താമസക്കാര്‍ക്ക് ഇതിനകം നോട്ടിസ് നല്‍കി കഴിഞ്ഞു. അനധികൃത വാടക വര്‍ധനക്കെതിരെ നടപടിയെടുക്കുമെന്ന് ദുബൈ ഭൂവകുപ്പ് മുന്നറിയിപ്പു നല്‍കിയതിനു പിറകെയാണ് കെട്ടിട ഉടമകള്‍ പരക്കെ നോട്ടിസ് നല്‍കിയിരിക്കുന്നത്. ഉടമകള്‍ അനധികൃതമായി ഉയര്‍ന്ന തോതില്‍ വാടക വര്‍ധിപ്പിക്കുമെന്ന സൂചനയെ തുടര്‍ന്നാണ് ലാന്‍ഡ് ഭൂവകുപ്പ് ഈയിടെ പ്രസ്താവനയിറക്കിയത്.
നിലവില്‍ വാടക കൂടുതലുള്ള കറാമ, ജുമൈറ ഭാഗങ്ങളില്‍ ഇനിയും കൂടുമെന്നാണറിയുന്നത്. 20 മുതല്‍ 50 ശതമാനം വരെ കൂട്ടുമെന്നാണ് നോട്ടിസില്‍ പറയുന്നത്. കുടുംബവുമായി താമസിക്കുന്നവരെ പുതിയ അറിയിപ്പ് ആശങ്കയിലാക്കിയിരിക്കുകയാണ്. കുട്ടികളുടെ പഠനവും മറ്റു നിത്യ ചെലവുകളുമായി ഇപ്പോള്‍ തന്നെ നട്ടം തിരിയുന്ന ഇവര്‍ക്ക് വാടക വര്‍ധന കനത്ത ഇരുട്ടടിയായിരിക്കും. ബാച്ചിലറായി താമസിക്കുന്നവരുടെ സ്ഥിതിയും മറിച്ചല്ല. ബെഡ്സ്പേസ് നിരക്കും കൂടിയേക്കും.
ഈ വര്‍ഷം പകുതിയില്‍ തന്നെ പല ഭാഗങ്ങളിലും ഫ്ളാറ്റുകളുടെയും വില്ലകളുടെയും വാടകയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായ വര്‍ധന വരുത്തിയിരുന്നു. ഇതിന് പുറമെയാണ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും വാടക കൂട്ടാനൊരുങ്ങുന്നത്.
അതിനിടെ ദുബൈയുടെ ചുവടുപിടിച്ച് മറ്റു എമിറേറ്റുകളിലും കൃത്രിമ ക്ഷാമമുണ്ടാക്കി വാടക വര്‍ധിപ്പിക്കുന്നതായും പരാതിയുണ്ട്. അബൂദബി, അജ്മാന്‍, ഷാര്‍ജ,റാസല്‍ഖൈമ എന്നിവിടങ്ങളില്‍ നിരവധി കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് വാടക വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha